കൊച്ചി: പോയവര്‍ഷം കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമായ കേരളാ പോലീസിന്റെ ശബരിമല വെര്‍ച്വല്‍ ക്യൂ വെബ് പോര്‍ട്ടലിന് ഈ വര്‍ഷം പുതിയ മുഖം. ഇതുവഴി മുപ്പത്തിരണ്ടുലക്ഷത്തോളം തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് ബുക്ക് ചെയ്യാനുളള സൗകര്യം ഒരുങ്ങും.
ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളിലുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് പുറമെ ഇതാദ്യമായി അനുയോജ്യമായ പരസ്യങ്ങളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. പരിഷ്‌കരിച്ച സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പ്രത്യേക ശബരിമല പോര്‍ട്ടല്‍ www.sabarimalaq.com അടുത്തമാസം ആദ്യം പ്രവര്‍ത്തനക്ഷമമാകും. കഴിഞ്ഞ ശബരിമല സീസണില്‍ www.sabarimala.keralapolice.gov.in എന്ന വെബ്‌സൈറ്റിലൂടെ ഏഴരലക്ഷത്തോളം പേര്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി ശബരിമല ദര്‍ശനം നടത്തിയിരുന്നു. 3. 83 കോടി തീര്‍ത്ഥാടകര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ചെയ്തു. കൂടുതല്‍ പേര്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നാലുദിവസം സെര്‍വര്‍ ഡൗണ്‍ ആയി സേവനം ലഭ്യമാകാതെ വന്നു. ഈ പോരായ്മ പരിഹരിച്ച് തുടര്‍ച്ചയായുള്ള സേവനത്തിന്ക്ലൗഡ് കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യ അനുസരിച്ചാവും പ്രവര്‍ത്തനം. നവംബര്‍ 15 ന് ആരംഭിക്കുന്ന ശബരിമല സീസണില്‍ പോര്‍ട്ടല്‍ വഴി 32 ലക്ഷത്തോളം പേര്‍ക്ക് ബുക്കിങ് നടത്താനുളള സൗകര്യം ഒരുക്കും. ബുക്കിങ് അടുത്തമാസം ആദ്യം തുടങ്ങും.കെല്‍ട്രോണിന്റെ സഹായത്തോടെയാണിത് ആവിഷ്‌കരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായാണ് സേവനങ്ങള്‍. പോര്‍ട്ടലിന്റെ പ്രവര്‍ത്തന ചെലവുമായി ബന്ധപ്പെട്ട പണം കണ്ടെത്തുന്നതിനാണ് പരസ്യം സ്വീകരിക്കുന്നത്. പോര്‍ട്ടലിന്റെ ഹോംപേജ്, ഉള്‍പേജുകള്‍, പ്രൊഫൈല്‍ രജിസ്‌ട്രേഷന്‍ പേജ്, ടൈം സ്ലോട്ട് ബുക്കിങ്ങ് പേജ്, തീര്‍ത്ഥാടകര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന കൂപ്പണ്‍ എന്നിവയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് നീക്കം. സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന. ബുക്കിങ് സ്ഥിരീകരിച്ച് സിസ്റ്റത്തില്‍ നിന്നയയ്ക്കുന്ന ഇ മെയില്‍ , എസ്. എം. എസ് സന്ദേശങ്ങളിലും പരസ്യങ്ങള്‍ ഉള്‍പ്പെടുത്തും. വിശ്വാസത്തിനും ആചാരങ്ങള്‍ക്കും ഇണങ്ങുന്ന രീതിയിലുള്ള പരസ്യങ്ങള്‍ മാത്രമേ സ്വീകരിക്കൂ. പരസ്യത്തിന് അനുമതി ലഭിച്ചാല്‍ പോലീസ് മേധാവിയുടെ പേരിലെടുത്ത ഡി. ഡി ആയി വേണം പണമടയ്ക്കാന്‍. ഈ മാസം 24 ന് വൈകിട്ട് അഞ്ചിനകം പരസ്യത്തിനുള്ള ഓര്‍ഡര്‍ കിട്ടിയിരിക്കണം. ഓര്‍ഡര്‍ ഫോം കേരള പോലീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.ഒക്ടോബര്‍ മുതല്‍ അടുത്ത ജനവരി വരെ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കും. മലയാളം, ഇംഗ്‌ളീഷ് എന്നവയ്ക്കുപുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ഈ വെബ്‌സൈററ് വഴി വിവരങ്ങള്‍ ലഭിക്കും.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!