ദില്ലി: പ്രിപെയ്ഡ് കണക്ഷനുകളില്‍ അന്താരാഷ്ട്രകോളുകള്‍ വിളിക്കാനുള്ള സേവനം റദ്ദാക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി(ട്രായ്) കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ സേവനം വേണമെന്ന് ഉപഭോക്താവ് അപേക്ഷ നല്‍കിയാല്‍ മാത്രമേ ഇനി പ്രിപെയ്ഡ് കണക്ഷനുകളില്‍ ഐഎസ്ഡി സൗകര്യം ലഭ്യമാവുകയുള്ളൂ.
നിലവിലുള്ള എല്ലാ പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഇതു സംബന്ധിച്ച എസ്എംഎസ് അയയ്ക്കും. വരുന്ന 60 ദിവസത്തിനുള്ളില്‍ കണക്ഷനിലെ ഐഎസ്ഡി സൗകര്യം പിന്‍വലിക്കുകയാണെന്ന് സന്ദേശമാണ് അയയ്‌ക്കേണ്ടതെന്ന് ട്രായ് നിര്‍ദ്ദേശിച്ചു.
സന്ദേശം ലഭിച്ചുകഴിഞ്ഞാല്‍ ഐഎസ്ഡി സൗകര്യം വേണ്ടവര്‍ കമ്പനിയില്‍ പ്രത്യേകം അപേക്ഷ നല്‍കണം. രാജ്യത്തെ നിരവധി ഉപഭോക്താക്കളില്‍ നിന്നും ഭീമമായ തുകയ്ക്കുള്ള ടോക് ടൈം നഷ്ടപ്പെടുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഈ നടപടി. പലപ്പോഴും അറിയാത്ത നമ്പറുകളില്‍ നിന്നു വരുന്ന മിസ്ഡ് കോളുകള്‍ക്കും എസ്എംഎസിനും മറുപടി നല്‍കിയാണ് പലരും കുടുങ്ങുന്നത്.
അന്താരാഷ്ട്ര പ്രീമിയം നമ്പറുകളില്‍ നിന്നു വരുന്ന കോളുകളും എസ്എംഎസുകളും സാധാരണ ഉപഭോക്താക്കളുടെ ടോക് ടൈം കൊള്ളയടിക്കുകയാണ്. കൂടാതെ ഐഎസ്ഡി ഓണാക്കാനും ഓഫാക്കാനുമുള്ള അവകാശം ഉപഭോക്താവിന് നല്‍കി കൊണ്ടുള്ള രീതി പരീക്ഷിക്കാനും ടെലികോം അതോറിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ ആറു മാസം കൂടുമ്പോഴും ഐഎസ്ഡി സൗകര്യം ആവശ്യമുണ്ടോയെന്ന കാര്യം എസ്എംഎസിലൂടെ ഉറപ്പുവരുത്താനും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
(courtesy:malayalam.oneindia.)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!