ബേബി ആലുവ
കൊച്ചി: ഇന്റര്‍നെറ്റ് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സാധാരണക്കാരായ യുവാക്കളെ കബളിപ്പിക്കുന്ന തൊഴില്‍ത്തട്ടിപ്പ് സംഘം സജീവം. സര്‍ക്കാര്‍ അംഗീകാരത്തോടെ മുംബൈയിലെ വിക്രോളിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിക്രൂട്ടിംഗ് ഏജന്‍സിയാണ് ഈ ഇന്റര്‍നെറ്റ് തൊഴില്‍ത്തട്ടിപ്പിന് പിന്നില്‍.
സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, പ്ലംബര്‍ ജോലികളിലേക്കാണ് സംഘം യുവാക്കളെ ക്ഷണിക്കുന്നത്. പ്രതിമാസം വന്‍തുക വേതനവും സൗജന്യവിസയും സൗജന്യയാത്രയും ആണ് വാഗ്ദാനം ചെയ്യുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് കൂടാതെയാണ് ജോലിക്കുള്ള അപേക്ഷ സ്വീകരിക്കുക.അപേക്ഷ റിക്രൂട്ടിംഗ് ഏജന്‍സിയുടെ മുംബൈ ആസ്ഥാനത്ത് കിട്ടേണ്ട താമസം അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് വിളിവരും. ഒരു യുവതിയാണ് സംസാരിക്കുക. അപേക്ഷ കിട്ടി. ഇത്രാം തീയതി മുംബൈയിലെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കും വൈദ്യപരിശോധയ്ക്കുമായി എത്തുക. ഇതു പ്രകാരം മുംബൈയിലെ റിക്രൂട്ടിംഗ് ഏജന്‍സിയുടെ ആസ്ഥാനത്തെത്തുന്ന യുവാക്കളെ വിസയുടെ പകര്‍പ്പ് കാണിച്ച് ബോധ്യപ്പെടുത്തുകയാണ് തട്ടിപ്പിന്റെ ആദ്യപടി. തുടര്‍ന്ന് കൂടിക്കാഴ്ചയും വൈദ്യപരിശോധനയും നടക്കും. ഈ സേവനത്തിന് വിദേശത്തെ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്ന് ആളൊന്നിന് 10000 രൂപ വീതം പാരിതോഷികമായി ലഭിക്കുന്നതുമാത്രമാണ് തങ്ങള്‍ക്കുള്ള മെച്ചം എന്ന കാര്യവും അറിയിക്കും. മറ്റു വിവരങ്ങള്‍ ഉടനെ അറിയിക്കാം എന്ന് പറഞ്ഞ് യുവാക്കളെ യാത്രയാക്കും.രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും വിളിവരുന്നു. മെഡിക്കല്‍ ചെക്കപ്പിന്റെ റിസല്‍റ്റ് തൃപ്തികരമാണെന്നും ജോലിക്കായി തിരഞ്ഞെടുത്തിരിക്കുന്നു എന്നുമാണ് അറിയിപ്പ്.
വീണ്ടും അടുത്ത വിളി. വിമാനയാത്രാ നിരക്കില്‍ അല്‍പ്പം വര്‍ധനയുണ്ടായിട്ടുണ്ട്. ആ വര്‍ധന വിദേശത്തെ കമ്പനി വഹിക്കില്ല. അതിനായി 10000 രൂപ ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക.
നേരത്തെ കിട്ടിയ അറിയിപ്പ് പ്രകാരം കൃത്യദിവസം യാത്രയ്ക്ക് തയ്യാറായി വിമാനത്താവളത്തിലെത്തി ഏജന്റിനെ കാത്തുനിന്ന് വിഷമിക്കുമ്പോഴാണ് സമര്‍ത്ഥമായി കബളിപ്പിക്കപ്പെട്ട കാര്യം യുവാക്കള്‍ അറിയുന്നത്. കയറ്റിവിടാന്‍ എത്തുമെന്ന് പറഞ്ഞ ഏജന്റിന്റെ പൊടിപോലുമില്ല! മുംബൈയിലെ സ്ഥാപനത്തിന്റെ ആസ്ഥാനത്തേക്ക് വിളിച്ചാല്‍ ടെലിഫോണ്‍ നിശ്ശബ്ദം. അനേകം ചെറുപ്പക്കാരാണ് ഇങ്ങനെ വഞ്ചിതരായിട്ടുള്ളത്. ചിലര്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി. അവിടെ നിന്ന് പൊലീസ് അന്വേഷണത്തിനായി കേരളത്തിലെത്തിയിരുന്നു. ഈ തട്ടിപ്പ് സംഘത്തിന് കേരളത്തിലും വേരുകളുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!