തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കോള് സെന്റര് പ്രവര്ത്തനമാരംഭിച്ചു. മുഖ്യമന്ത്രിയുടെ ചേംബറില് നടന്ന ഉദ്ഘാടന ചടങ്ങില് മന്ത്രിമാര്, എംഎല്എമാര്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു. ആദ്യ പരാതി സ്വീകരിച്ച മുഖ്യമന്ത്രി പരാതിക്കാരന്റെ പ്രശ്നം കേന്ദ്രസര്ക്കാരിന്റെ അറിയിക്കുമെന്ന് അറിയിച്ചു. ടോള് ഫ്രീ നമ്പര് വഴി ലോകത്തെവിടെ നിന്നും ഏതു സമയത്തും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് പരാതികളും നിര്ദേശങ്ങളും അറിയിക്കാം. കോള് സെന്ററില് ഒരേ സമയം ഏഴു കോളുകള് വരെ സ്വീകരിക്കാന് സാധിക്കും.ബിഎസ്എന്എലിന്റെ ഏതു ഫോണില്നിന്നും 1076 എന്ന നമ്പരിലും മറ്റു സര്വീസുകളില് നിന്ന് 1800-425-1076 എന്ന നമ്പരിലുമാണ് വിളിക്കേണ്ടത്.വിദേശത്തുള്ളവര് 0471-1076 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. (Courtesy: gulfmalayali.com)
ഒന്നാം ക്ലാസിലെ ആതിരടീച്ചറും 18 രക്ഷിതാക്കളും പറയുന്നു..
-
ഞാൻ ആതിര.എംജി ഗവൺമെന്റ് യുപി എസ് പേരൂർവടശ്ശേരിയിലെ അധ്യാപികയാണ്.
പുള്ളിക്കുടയും പുത്തനുടുപ്പുമിട്ട് വർഷങ്ങൾക്കു മുമ്പ് ഒന്നാം ക്ലാസിലേക്ക്
പോയ അതേ സന്...
1 ആഴ്ച മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!