ഇന്നു നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ മൊബൈല്‍ ഫോണുകള്‍ ആദ്യമായി ലോകത്തിന്റെ മുന്നിലവതരിപ്പിച്ച നോക്കിയ ഇനി ഡ്രൈവ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വഴി തെറ്റാതെയും നോക്കും. നോക്കിയ 600, 700, 701, നോക്കിയ N9 എന്നീ മൊബൈലുകളിലായിരിക്കും ഈ സേവനം ലഭ്യമായിരിക്കുക.അപ്പപ്പോഴത്തെ ട്രാഫിക് അപ്‌ഡേറ്റിനനുസരിച്ച്, നിര്‍ദ്ദേശങ്ങള്‍
നല്‍കികൊണ്ടിരിക്കുന്നതോടൊപ്പം ഇടവേളകളിലെ വിരസത ഒഴിവാക്കാന്‍, ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ തിരിക്കാത്ത വിധത്തില്‍ സംഗീത്തിന്റെ അകമ്പടിയുമുണ്ടാകും എന്നത് ആകര്‍ഷണീയമാണ്. വാഹനത്തിന്റെ അളവിനനുസരിച്ച് മിറര്‍ ലിങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്ന കാര്‍ മോഡ് ആപ്ലിക്കേഷന്‍ ആണിതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.ഈ മൂന്ന് നോക്കിയ മൊബൈലുകളും ദിവാലിയോടെയോ, അതിനു തൊട്ടു മുന്‍പായോ വിപണിയിലെത്തിക്കാനാണ് നോക്കിയ തീരുമാനിച്ചിരിക്കുന്നത്.മികച്ച മെമ്മറിയും, 8 മെഗാപിക്‌സല്‍ ക്യാമറയോടും കൂടിയ നോക്കിയ 701 ആണ് ഇവയില്‍ ഏറ്റവും വില കൂടിയത്. ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ വില 20,000 രൂപയാണ്. എന്നാല്‍ എന്‍എഫ്‌സിയോടു കൂടി വരുന്ന നോക്കിയ 700ന്റെ വില 18,000 രൂപയും, ശബ്ദ സംവിധാനത്തില്‍ മികച്ചു നില്‍ക്കുന്ന നോക്കിയ 600ന്റെ വില വെറും 12,000 രൂപയും മാത്രമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!