ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഇറാനിലേക്ക് ക്ഷണം. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതു സമ്മേളനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹമ്മദി നെജാദാണ് മന്‍മോഹന്‍ സിംഗിനെ ഇറാനിലേക്ക് ക്ഷണിച്ചത്. മന്‍മോഹന്‍സിംഗ് ക്ഷണം സ്വീകരിക്കുകയും ചെയ്തു. വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഇന്ത്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയായിരിക്കും സന്ദര്‍ശനവേളയില്‍ ഇരു രാഷ്ട്രത്തലവന്‍മാരുടെയും ലക്ഷ്യം. ന്യൂയോര്‍ക്കില്‍ വെച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു മുഖ്യവിഷയം. ഇരുരാജ്യങ്ങളുടെയും സംയുക്ത സാമ്പത്തിക കമ്മീഷന്‍ യോഗം ചേരാനും ചര്‍ച്ചയില്‍ തീരുമാനിച്ചതായി അറിയുന്നു. അഫ്ഗാനിസ്താനിലെയും പശ്ചിമേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു. എന്നാല്‍ ഇന്ത്യ-ഇറാന്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി, ആണവോര്‍ജ്ജം തുടങ്ങിയവയെക്കുറിച്ച് കൂടിക്കാഴ്ചയ്ക്കിടെ പരാമര്‍ശിച്ചില്ല. മന്‍മോഹന്‍സിംഗ് ഇറാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ പത്ത് വര്‍ഷത്തിന് ശേഷമായിരിക്കും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇറാന്‍ സന്ദര്‍ശിക്കുന്നത്. 2001ല്‍ അടല്‍ ബിഹാരി വാജ്‌പേയ് ഇറാന്‍ സന്ദര്‍ശിച്ചിരുന്നു.
(courtesy:gulfmalayali.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!