ലണ്ടന്‍:
ബുദ്ധിവൈഭവത്തിന്റെ അളവുകോലായ ഐ.ക്യു.വില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റെനെയും
സ്റ്റീഫന്‍ ഹോക്കിങ്ങിനെയും പിന്നിലാക്കി ഇന്ത്യന്‍ വംശജ ഫാബിയോള മാന്‍
മുന്നിലെത്തി. ലോകത്തെ ബുദ്ധിവൈഭവമുള്ളവരുടെ സംഘടനായ ലണ്ടന്‍ ആസ്ഥാനമായ
മെന്‍സയാണ് ഫാബിയോളയുടെ ബുദ്ധിവൈഭവം (ഐ.ക്യു.) അളന്ന് തിട്ടപ്പെടുത്തിയത്.
പതിനഞ്ചുകാരിയായ ഫാബിയോളയുടെ ഐ.ക്യു. 162 ആണ്. മെന്‍സയുടെ കണക്കനുസരിച്ച്
ഹോക്കിങ്ങിന്റെയും ഐന്‍സ്റ്റെന്റെയും ഐ.ക്യു. 160-ഉം. ഇതോടെ
ലോകത്തെ ഒരു ശതമാനം മാത്രം വരുന്ന ഉയര്‍ന്ന ബുദ്ധിശാലികളുടെ പട്ടികയില്‍
ഫാബിയോളയും ഇടം നേടി. 1946-ല്‍ സ്ഥാപിച്ച ലോകത്തെ ബുദ്ധിവൈഭവമുള്ളവരുടെ
സംഘടനായ 'മെന്‍സ' ഇതോടെ ഫാബിയോളയ്ക്ക് അംഗത്വം നല്‍കി ആദരിച്ചു. കേംബ്രിഡ്ജ്
സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രത്തിന് പഠിക്കണമെന്നാണ് ഫാബിയോളയുടെ ആഗ്രഹം.
'മെന്‍സ'യെപ്പറ്റി കേട്ടതുമുതല്‍ അവരുടെ പരീക്ഷയില്‍
പങ്കെടുക്കണമെന്നുണ്ടായിരുന്നു . ഒടുവില്‍ മാതാപിതാക്കളെ നിര്‍ബന്ധിച്ചാണ്
പരീക്ഷയ്ക്കുള്ള പണം അടച്ചത് - ഫാബിയോള പറഞ്ഞു. മഡ്ഗാവ് സ്വദേശിയായ
റെനെയുടെയും ആന്‍റണിയുടെയും മകളാണ് ഫാബിയോള.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!