ഇത് പത്രത്തില്‍ നിന്നെടുത്തതാണ്. ഇതിനു സമാനമായ ഒരു സംഭവം എന്റെ നാട്ടിലും സംഭവിച്ചിട്ടുണ്ട്. ആദ്യമായി ഗള്‍ഫിലേക്ക് പോവുന്ന എന്റെ ഒരു നാട്ടുകാരന്‍ വശം നാട്ടില്‍ തന്നെയുള്ള അദ്ദേഹത്തിന്റെ വളരെ അടുത്ത ഒരാള്‍ ഗള്‍ഫിലുള്ള മറ്റൊരു നാട്ടുകാരന് കൊടുത്തയച്ച ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ പാക്കറ്റില്‍ വളരെ വിദഗ്ദമായി മയക്കുമരുന്നും പാക്ക് ചെയ്തിരുന്നു. പെട്ടി അടുക്കുന്നതിനിടെ വെറുതെ ഒന്ന് പരിശോധിച്ച അവന്റെ ഉമ്മയാണ് ഭാഗ്യത്തിന് അപരിചിതമായ ഈ
വസ്തു കണ്ടതും, അന്വേഷണത്തില്‍ മയക്കു മരുന്നാണെന്ന് ബോധ്യപ്പെട്ടതും! പരസ്പരം നന്നായി അറിയാവുന്ന കുടുംബങ്ങളായത് കൊണ്ടാവാം പോലീസിലും പത്രത്തിലും കൊടുക്കാതിരുന്നത്.
ഗള്‍ഫിലേക്ക് പോകുന്ന ആളുകള്‍ (പ്രത്യേകിച്ചും പുതുതായി പോകുന്നവര്‍) വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മയക്കു മരുന്ന് കടത്തിന് ഗള്‍ഫ് നാടുകളില്‍ വളരെ കഠിനമായ ശിക്ഷയാണുള്ളത്. ഈയടുത്താണല്ലോ രണ്ടു മലയാളികള്‍ സൌദിയില്‍ വധശിക്ഷക്ക് വിധേയരായത്. ഇപ്പോഴും ജയിലില്‍ കഴിയുന്ന അനേകം പേരുണ്ട്. ഇവരില്‍ പലരും സത്യത്തില്‍ നിരപരാധികള്‍ ആണെങ്കിലും തൊണ്ടി സഹിതം പിടി കൂടുമ്പോള്‍ നിയമത്തിന്റെ മുമ്പില്‍ അവരാണ് കുറ്റക്കാര്‍. ഇതിന്റെ പിന്നിലുള്ളവര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അവര്‍ നേരത്തെ തെയ്യാറാക്കിയിരിക്കും.
അതിനാല്‍ തന്നെ ഗള്‍ഫു യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട് കാര്യങ്ങള്‍ വീണ്ടും ഉണര്‍ത്തുന്നു:
1) ഭക്ഷണ സാധനങ്ങളാണെന്ന് പറഞ്ഞു നല്‍കുന്ന വസ്തുക്കള്‍ ഓരോന്നും പരിശോധിച്ച് ഉറപ്പു വരുത്തുക.
2) മരുന്നാണെന്ന് പറഞ്ഞു നല്‍കുന്നവ അംഗീകൃത ഡോക്ടറുടെ പ്രിസ്ക്രിപ്ഷ്യനോട് കൂടിയാവുക. ഡോക്ടര്‍ കുറിച്ച മരുന്ന് തന്നെയെന്നു ഉറപ്പു വരുത്തുക.
3) കത്തുകള്‍, ഡോകുമെന്റുകള്‍... തുടങ്ങിയവയാണെന്നു പറഞ്ഞു നല്‍കുന്നവ കവര്‍ ഒട്ടിച്ച രീതിയില്‍ വാങ്ങിക്കാതിരിക്കുക. നമ്മുടെ മുമ്പില്‍ വെച്ച് (ഉറപ്പു വര്ത്തിയ ശേഷം മാത്രം) ഒട്ടിക്കുക.
4) എയര്‍ പോര്‍ട്ടില്‍ വെച്ച് മറ്റുള്ളവരുടെ ലഗേജുകള്‍ ഒന്നിച്ചു തൂക്കി നല്‍കാതിരിക്കുക. പ്രത്യേകിച്ച് പുതുതായി പോകുന്നവര്‍ക്ക് സ്വാഭാവികമായും ലഗേജു കുറവായിരിക്കും. അത്തരക്കാര്‍ക്കു കാശ് ഓഫര്‍ ചെയ്തു കൊണ്ടോ, തൂക്കം അധികമുള്ളത് കൊണ്ട് പ്രയാസപ്പെടുകയണെന്നും പറഞ്ഞു സഹായം ആവശ്യപ്പെട്ടു കൊണ്ടോ സാധനങ്ങള്‍ ഏല്പിക്കുക പതിവാണ്. അവയില്‍ പലതും പ്രശ്നങ്ങള്‍ ഉള്ളവയായിരിക്കില്ല എങ്കിലും ഇതിനിയിടയില്‍ ചതി പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്.
വളരെ അടുത്ത സുഹ്ര്ത്തുക്കളും ബന്ധുക്കളുമൊക്കെയാണ് ഇവ നല്‍കുന്നത് എങ്കിലും മേല്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്പര സഹായവും സഹകരണവും നല്ലതാണെങ്കിലും അത് പക്ഷെ ചതിയില്‍ വീഴുന്നത് സൂക്ഷിച്ചു കൊണ്ടായിരിക്കണം എന്ന് മാത്രം.
(courtesy: basheer,malappuram,www.w.suhrthu.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!