കൊച്ചി: പത്മശ്രീ,ലഫ്.കേണല്‍, ഡോക്ടര്‍ തുടങ്ങിയ പദവികള്‍ക്ക് പിന്നാലെ മോഹന്‍ലാലിന് മറ്റൊരു ആഗോള പദവി കൂടി. സൗത് കൊറിയന്‍ സര്‍ക്കാറിന് കീഴിലുള്ള വേള്‍ഡ് തായ്ക്കൊണ്ടോ ഹെഡ് ക്വാര്‍ട്ടേഴ്സാണ് മോഹന്‍ലാലിന് ഓണററി ബ്ളാക് ബെല്‍റ്റ് ഓഫ് തായ്ക്കൊണ്ടോ നല്‍കാന്‍ തീരുമാനിച്ചത്.
ഇന്ത്യയില്‍ ഷാറൂഖ് ഖാനാണ് മുമ്പ് ഈ പദവി ലഭിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമക്കും ഈ പദവി ലഭിച്ചിട്ടുണ്ട്.
തായ്ക്കൊണ്ടോയുടെ പ്രചാരണാര്‍ഥം തായ്ക്കൊണ്ടോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയെയാണ് ഇങ്ങനെ ഒരു ആവശ്യത്തിനായി സമീപിച്ചതെന്നും തുടര്‍ന്ന് കേരളഘടകം നല്‍കിയ നിരവധി വ്യക്തിത്വ സവിശേഷതകളില്‍ നിന്നാണ് മോഹന്‍ലാല്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും തായ്ക്കൊണ്ടോ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വ്യക്തിപരമായ നേട്ടങ്ങള്‍, നിലവിലുള്ള സംഭാവനകള്‍, തായ്ക്കൊണ്ടോയുടെ വളര്‍ച്ചക്ക് അദ്ദേഹത്തിനുള്ള പ്രസക്തി ഇവയൊക്കെ കണക്കിലെടുത്താണ് ബഹുമതി നല്‍കുന്നത്. 1977- 78 ലെ സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ ആയിരുന്നു മോഹന്‍ലാല്‍. സ്പോര്‍ട്സിനോടുള്ള ആവേശവും അതിന്‍െറ വളര്‍ച്ചയില്‍ അദ്ദേഹത്തിന്‍െറ സംഭാവനകളും ഇതില്‍ പരിഗണിക്കപ്പെട്ടു. അവാര്‍ഡ്ദാനച്ചടങ്ങ് പിന്നീട് തീരുമാനിക്കും.
കേരളത്തില്‍ തായ്ക്കൊണ്ടോ ബ്ളാക്ക് ബെല്‍റ്റ് നേടിയ 800 ഓളം പേരാണുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!