ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും വാര്‍ത്തയാവാറുണ്ട്. കഴിഞ്ഞ ദിവസം ഇത് ഏറെ വഷളായി വിമാനറാഞ്ചല്‍ വിവാദം വരെയായി. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ എല്ലാം (യാത്രക്കാരും വിമാന ജോലിക്കാരും ഉള്‍പ്പെടെ) കുഴപ്പക്കാരോ കുഴപ്പം ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് വിമാനത്തില്‍ കയറിയവരോ അല്ല. അതുകൊണ്ടുതന്നെ ഇതുപോലെ ഒരു കേസുണ്ടായതും അതിന്റെ പുറകേ നടക്കേണ്ടിവരുന്നതും ഏറെ നിര്‍ഭാഗ്യകരമാണ്.വിമാനയാത്രക്കാരുടെ അവകാശങ്ങളേയും ഉത്തരവാദിത്തങ്ങളേയും സംബന്ധിച്ച് യാത്രക്കാരും വിമാനക്കമ്പനികളും തമ്മില്‍ ഒരു ധാരണയിലെത്താന്‍ ഈ സംഭവം ഉപകരിച്ചാല്‍ അതൊരു വഴിത്തിരിവായിരിക്കും. പകരം യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ എയര്‍ലൈനും എയര്‍ലൈനെ ബഹിഷ്‌കരിക്കാന്‍ യാത്രക്കാരും ശ്രമിച്ചാല്‍ അതൊരു ട്രാജഡിയും ആകും. മാസത്തില്‍ എല്ലാ ആഴ്ചയും തന്നെ ചെറുതും വലുതുമായ വിമാനയാത്രകള്‍ നടത്തുകയും ലോകത്ത് എല്ലായിടത്തേക്കും തന്നെ യാത്ര ചെയ്യുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് യാത്രക്കിടയില്‍ ഉണ്ടാകുന്ന അസൗകര്യങ്ങള്‍ (വിമാനം വൈകുക, കാന്‍സല്‍ ആവുക, കണക്ഷന്‍ ഫ്ലൈറ്റ് നഷ്ടപ്പെടുക, ലഗേജ് കിട്ടാതിരിക്കുക, ഓവര്‍ ബുക്കിംഗ് ഉണ്ടാവുക) എനിക്ക് സുപരിചിതം ആണ്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളെ ലോകത്തിലെ പല എയര്‍ലൈനും പലതരത്തില്‍ ആണ് സമീപിക്കുന്നത്. നല്ല ചില ഉദാഹരണങ്ങളില്‍ നിന്നും തുടങ്ങാം. for more read click here !!
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!