പെരിന്തല്‍മണ്ണ: സംസ്ഥാന സാക്ഷരതാമിഷന്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കായി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ശനിയാഴ്ച തുടങ്ങും.
ആദ്യഘട്ടത്തില്‍ യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തുന്നത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നവംബര്‍ ആദ്യത്തില്‍ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം.രജിസ്‌ട്രേഷന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. യു.എ.ഇയിലോ ഖത്തറിലോ ആയിരിക്കും ഉദ്ഘാടനം. പഠിതാക്കളുടെ എണ്ണത്തിനനുസരിച്ച് ക്ലാസുകളും പരീക്ഷാ കേന്ദ്രങ്ങളും പിന്നീട് ക്രമീകരിക്കും.
നിലവില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ ബോര്‍ഡ് പത്താംതരം പരീക്ഷകള്‍ നടത്തുന്നത് 11 കേന്ദ്രങ്ങളിലാണ്. ഇതില്‍ തുല്യതാകേന്ദ്രങ്ങളായി 10 ഇന്ത്യന്‍ സ്‌കൂളുകളാണ് പരിഗണിക്കുന്നത്. പഠിതാക്കളുടെ സൗകര്യാര്‍ഥം അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ക്ലാസുകള്‍ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്.മലയാളം പഠിപ്പിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകരെ കൂടാതെ അധ്യാപന യോഗ്യതയുള്ള മലയാളികളെയും അധ്യാപകരായി പരിഗണിക്കും. ഇവര്‍ക്ക് സാക്ഷരതാമിഷന്‍ പ്രത്യേക പരിശീലനം നല്‍കും. സംസ്ഥാന പൊതുപരീക്ഷാ ബോര്‍ഡാണ് പരീക്ഷകള്‍ നടത്തുക. വിജയികള്‍ക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ ബോര്‍ഡ് തുല്യതാസര്‍ട്ടിഫിക്കറ്റ് നല്‍കും.ഇംഗ്ലീഷ്, ഹിന്ദി, ശാസ്ത്രം, സാമൂഹികശാസ്ത്രം പാര്‍ട്ട് ഒന്നും രണ്ടും, കണക്ക്, ഐ.ടി എന്നിവ ഉള്‍പ്പെടെ 10 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 10 മാസമാണ് കോഴ്‌സിന്റെ കാലാവധി. ഏഴാംക്ലാസ് ജയിച്ചവര്‍ക്കും 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. പത്താംക്ലാസ് ജയിച്ചവരെ മാത്രമേ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പരിഗണിക്കൂവെന്ന് 2005-ല്‍ വിവിധ രാജ്യങ്ങള്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സമ്മര്‍ദങ്ങളുടെയും മറ്റും ഫലമായി തീരുമാനം മരവിപ്പിക്കുകയായിരുന്നു. ഈ തീരുമാനം നടപ്പായാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ജോലി നഷ്ടമാകുകയും തിരികെ നാട്ടിലേക്ക് വരേണ്ട സാഹചര്യവുമുണ്ടാകുമായിരുന്നു. തത്കാലം തീരുമാനം മരവിപ്പിച്ചെങ്കിലും സമീപ ഭാവിയില്‍ ഇത് വീണ്ടും വന്നേക്കാം. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് സംസ്ഥാന സാക്ഷരതാമിഷന്‍ ഗള്‍ഫില്‍ പത്താംതരം തുല്യതാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
രജിസ്‌ട്രേഷന്‍, കോണ്ടാക്ട് ക്ലാസുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സംഘം ആഗസ്തില്‍ യു.എ.ഇയിലും ഖത്തറിലും സന്ദര്‍ശനം നടത്തിയിരുന്നു. പൊതുവിദ്യാഭ്യാസ സ്‌പെഷല്‍ സെക്രട്ടറി കെ.ഡി. ഗോവിന്ദന്‍കുട്ടി, സംസ്ഥാന സാക്ഷരതാമിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. ആലസ്സന്‍കുട്ടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മലയാളി സംഘടനകളുമായും എംബസി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കുശേഷം സംഘം നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്ന് നടന്ന എക്‌സി. യോഗത്തിലും വിഷയം പരിഗണിക്കുകയും അംഗീകാരം ലഭിക്കുകയുമായിരുന്നു. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും www.literacymissionkerala.org വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
(Courtesy:mathrubhumi)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!