"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ മോസില്ല ഫയര്‍ഫോക്സ്, Chrome ഉപയോഗിക്കേണ്ടതാണ്. ഇവ രണ്ടിലും മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ ന്യൂസുകള്‍ വലുതായി വയിക്കനമെന്നുന്ടെങ്കില്‍ കീ ബോര്‍ഡിലെ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ഫ്രന്റ്‌ ലേക്ക് തിരിക്കുക. ബ്ലോഗ്‌ മൊത്തം വലുതാക്കി കാണാം, വായിക്കാം. താഴേക്ക്‌ സ്ക്രോല്‍ ചെയ്താല്‍ ചെറുതാക്കുകയും ആവാം. ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ. ബ്ലോഗ്ഗെര്‍.


വെള്ളിയാഴ്‌ച, മേയ് 18, 2012

വൈദ്യുതി: യൂനിറ്റിന് 1.55 രൂപ വരെ വര്‍ധന !!

 തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂനിറ്റിന് 35 പൈസ മുതല്‍ 1.55 രൂപ വരെ വര്‍ധന വരുത്തണമെന്ന് റെഗുലേറ്ററി കമീഷനോട് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടു. 10 കിലോവാട്ടില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വീട്ടുകാര്‍ക്കും വ്യവസായ-വാണിജ്യ ഉപഭോക്താക്കള്‍ക്കും വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെ ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ ടി.ഒ.ഡി മീറ്റര്‍ ഏര്‍പ്പെടുത്താനും ബോര്‍ഡ് നിര്‍ദേശിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജ് ഏര്‍പ്പെടുത്തി പിഴിയാനും നിര്‍ദേശമുണ്ട്.
വ്യവസായം, വാണിജ്യം, കൃഷി അടക്കം എല്ലാവിഭാഗം ഉപഭോക്താക്കളുടെയും നിരക്ക് കുത്തനെ ഉയര്‍ത്തണമെന്നാവശ്യപ്പെടുന്ന ബോര്‍ഡിന്റെ താരിഫ് പെറ്റീഷന്‍ ഇതുവഴി 1546.40 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. ലോഡ്ഷെഡിങും പവര്‍കട്ടും ഉയര്‍ന്ന ഉപയോഗത്തിന് യൂനിറ്റിന് പത്ത് രൂപയും ഇന്ധന സര്‍ചാര്‍ജും ഈടാക്കുന്നതിന് പുറമെയാണ് സാധാരണക്കാരന്റെ നടുവൊടിക്കുന്ന നിരക്ക് വര്‍ധനാ നിര്‍ദേശം. റെഗുലേറ്ററി കമീഷന്‍ ഉടന്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങളില്‍നിന്ന് തെളിവെടുപ്പുനടത്തി തീരുമാനമെടുക്കും.
മാസം 40 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂനിറ്റിന് 1.15 രൂപ ആയിരുന്നത് 1.50 ആക്കണമെന്നാണ് നിര്‍ദേശം. 41-80 വരെ 2.50 രൂപ, 81-120 വരെ മൂന്ന് രൂപ, 121-150 വരെ 3.80 രൂപ, 151-200 വരെ 4.80 രൂപ, 201-300 വരെ 5.50 രൂപ, 301-500 വരെ 6.70 രൂപ, 500ന് മുകളില്‍ ഏഴ് രൂപയായും ഉയര്‍ത്താനാണ് നിര്‍ദേശം. കൂടാതെ മാസം അഞ്ച് രൂപ മുതല്‍ 90 രൂപ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജും ഏര്‍പ്പെടുത്തും. ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്ന് മാത്രം 671.5 കോടി അധികം ഈടാക്കാനാണ് ലക്ഷ്യം. ഇതില്‍ 456.12 കോടി വൈദ്യുതി ചാര്‍ജും 215.45 കോടി ഫിക്സഡ് ചാര്‍ജുമാണ്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ടി.ഒ.ഡി മീറ്റര്‍ ഏര്‍പ്പെടുത്തി വൈകുന്നേരം ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്ന പെറ്റീഷനും ബോര്‍ഡ് നല്‍കി. 10 കിലോവാട്ടില്‍ കൂടുതല്‍ മാസം ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ആദ്യം മീറ്റര്‍ ഏര്‍പ്പെടുത്തുക. മാസം ശരാശരി 500 യൂനിറ്റിന് മുകളില്‍ വരുന്നവര്‍ ഈ പരിധിയില്‍വരും. വ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയപോലെ വൈദ്യുതി ഉപയോഗ സമയം മൂന്നായി തിരിച്ച് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തും. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ സാധാരണനിരക്കും വൈകുന്നേരം ആറ് മുതല്‍ 10 വരെ 130 ശതമാനം നിരക്കും രാത്രി പത്തിനും പുലര്‍ച്ചെ ആറിനും ഇടയില്‍ നിലവിലെ നിരക്കിന്റെ 85 ശതമാനവും ഈടാക്കണം. ഫിക്സഡ് ചാര്‍ജിലും ഈ മാറ്റംവരും. വാണിജ്യ ഉപഭോക്താക്കള്‍ക്കും ഈ സംവിധാനം വരുന്നുണ്ട്. ഇതിന് പുറമെ ഡിമാന്റ് ചാര്‍ജ് ഈടാക്കാനും ഉദ്ദേശിക്കുന്നു. ഒരു കെ.വി.എക്ക് 50 രൂപ നിരക്കിലായിരിക്കും ഇത്.
രാഷ്ട്രീയ പാര്‍ട്ടി ഓഫിസ് അടക്കം എല്ലാ വിഭാഗങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിക്കും. യൂനിറ്റിന് 1.55 രൂപ മുതല്‍ 6.30 വരെ ആയിരുന്നത് രണ്ട് രൂപ മുതല്‍ 7.50 വരെ ഉയര്‍ത്താനാണ് നിര്‍ദേശം. എല്‍.ടി വ്യവസായത്തിന്റെ ഫിക്സഡ് ചാര്‍ജ് 45 രൂപയില്‍ നിന്ന് 60 രൂപയാക്കും. യൂനിറ്റ് വില 3.25 രൂപയില്‍നിന്ന് 4.25 രൂപയാക്കും. 130.61 കോടിയാണ് അധികം പ്രതീക്ഷിക്കുന്നത്. കൃഷിയുടെ നിരക്കും വര്‍ധിക്കും. ഇതിന്റെ ഫിക്സഡ് ചാര്‍ജ് ആറില്‍നിന്ന് എട്ട് രൂപയായും യൂനിറ്റ് വില 65 പൈസയില്‍നിന്ന് 1.50 രൂപയുമാക്കും. എല്‍.ടി ഗാര്‍ഹികേതര വിഭാഗത്തിന്റെ നിരക്കും കുത്തനെ ഉയരും. ഫിക്സഡ് ചാര്‍ജ് 40 ല്‍ നിന്ന് 50 രൂപയാക്കും. കടകളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധനവിനും ബോര്‍ഡ് നിര്‍ദേശിച്ചു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത