"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ മോസില്ല ഫയര്‍ഫോക്സ്, Chrome ഉപയോഗിക്കേണ്ടതാണ്. ഇവ രണ്ടിലും മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ ന്യൂസുകള്‍ വലുതായി വയിക്കനമെന്നുന്ടെങ്കില്‍ കീ ബോര്‍ഡിലെ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ഫ്രന്റ്‌ ലേക്ക് തിരിക്കുക. ബ്ലോഗ്‌ മൊത്തം വലുതാക്കി കാണാം, വായിക്കാം. താഴേക്ക്‌ സ്ക്രോല്‍ ചെയ്താല്‍ ചെറുതാക്കുകയും ആവാം. ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ. ബ്ലോഗ്ഗെര്‍.


ചൊവ്വാഴ്ച, മേയ് 29, 2012

ഒമാന്‍ സര്‍ക്കാറിന്റെ അധ്യാപക പുരസ്കാരം മലയാളിക്ക് !!

 മസ്കത്ത്: രാജ്യത്തെ മികച്ച അധ്യാപകര്‍ക്ക് ഒമാന്‍ വിദ്യാഭ്യാസമന്ത്രാലയം നല്‍കുന്ന പുരസ്കാരത്തിന് മലയാളി അര്‍ഹനായി. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഓടക്കാലി സ്വദേശി കെ.കെ. രാജീവിനാണ് (36) ഈ അപൂര്‍വ ബഹുമതി. പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട 150 അധ്യാപകരിലെ ഏക ഇന്ത്യക്കാരനും രാജീവാണ്. എട്ടുവര്‍ഷമായി ബര്‍ക ഒഗ്ദയിലെ മദ്റസത്തുല്‍ സഹ്ബാ വയില്‍ എന്ന ഒമാനി സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകനാണ് ഇദ്ദഹേം.തിങ്കളാഴ്ച അല്‍ബുസ്താന്‍ പാലസില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ഒമാന്‍ വിദ്യാഭ്യാസമന്ത്രി ഡോ. മദീഹ ബിന്‍ത് അഹ്മദ് ബിന്‍ നാസിര്‍ ആല്‍ശിബാനിയ രാജീവിന് പുരസ്കാരം കൈമാറി. വിദ്യാഭ്യാസരംഗത്ത് രാജീവിന്റെ സംഭാവനകളെ പ്രകീര്‍ത്തിക്കുന്ന പ്രശസ്തിപത്രവും ലാപ്ടോപ്പും, ഒപ്പം ആദരിച്ച അധ്യാപകരുടെ പേരുവിവരമടങ്ങുന്ന സ്മരണികയുമായിരുന്നു പുരസ്കാരം. നാട്ടിലെ ഡി.ഇ.ഒക്ക് സമാനമായി ഒമാനിലുള്ള മുദരിയകളില്‍ നിന്നാണ് പുരസ്കാരത്തിന് പരിഗണിക്കേണ്ട അധ്യാപകരെ നിര്‍ദേശിക്കുന്നത്.കൊച്ചി സര്‍വകലാശാലയില്‍ സെക്ഷന്‍ ഓഫിസറായ രാജീവ് അവധിയെടുത്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രാലയത്തിന് കീഴില്‍ അധ്യാപകനാകുന്നത്. ഇംഗ്ളീഷ് ബിരുദാനന്തര ബിരുദത്തിന് പുറമെ എം.ബി.എ.യും കരസ്ഥമാക്കിയ ഇദ്ദഹേം നേരത്തേ ആന്ധ്രാപ്രദേശില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലെ റിട്ട. എഞ്ചിനീയര്‍ കരുണാകരന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: ഡോ. സുചിത്ര ബര്‍കയിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ ജോലിചെയ്യന്നു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത