തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന് സംവിധാനം സുതാര്യമാക്കുന്നതിനായി ബയോ മെട്രിക് സംവിധാനം കൊണ്ടുവരുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. സംസ്ഥാന ഭക്ഷ്യ സിവില്സപ്ലൈസ് വിഭാഗത്തിന്റെ പ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കുന്ന കാര്യത്തില് അനേകം പദ്ധതികളാണ് സര്ക്കാര് വിഭാവന ചെയ്യുന്നതെന്ന് തിരുവനന്തപുരത്ത്വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി. സബ്സീഡി ഉപഭോക്താവിന് ലഭ്യമാക്കുന്ന വിധത്തിലും സാധനങ്ങള് ബ്ലാക്ക് മാര്ക്കറ്റിലേക്ക് പോകാതെ തടയുകയും ചെയ്യുന്ന വിധത്തിലുള്ള സംവിധാനമാണ് റേഷന് വിതരണ കാര്യത്തില് കൊണ്ടുവരാനായി ഒരുങ്ങൂന്നത്. നിലവില് നിരവധി ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് നടന്നുവരുന്ന രീതികള് പഠിക്കാനും നടപ്പില് വരുത്താനുമായി വിദഗ്ദ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റജിസ്ട്രേഷന് സംവിധാനങ്ങള് മുഴുവന് ആധുനിക സാങ്കേതിക വിദ്യയുടെ പരിധിയിലാക്കും. ഡോക്യുമെന്റുകള് ഡിജിറ്റലൈസ് ചെയ്യുന്നതിന് പുറമേ റജിസ്ട്രേഷന് വിവരങ്ങള് ഓണ്ലൈന് വഴി ലഭ്യമാക്കും. പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റേണല് വിജിലന്സ് വിഭാഗത്തെ രൂപീകരിക്കും. പ്രോസിക്യൂഷന് അധികാരമുള്ള ഒരു ജൂറിയായിരിക്കും ഇത്. സ്റ്റാമ്പ് ഡ്യൂട്ടി 1000 രുപയാക്കി ഉയര്ത്തും. ഇതിന് പുറമേ സപ്ലൈകോ പ്രവര്ത്തനങ്ങള് കൂടുതല് മെച്ചപ്പെടുത്തും. സംസ്ഥാനത്ത് കാര്യക്ഷമമായി പ്രവര്ത്തിക്കുന്ന 13 മാവേലി സ്റ്റോറുകള് സൂപ്പര്മാര്ക്കറ്റാക്കി പരിഷ്ക്കരിക്കുന്നെും അദ്ദേഹം വ്യക്തമാക്കി.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
The World We Live - Notes
-
Does the earth we live on have boundaries? Is the shape of the earth round
or is it flat? Materials needed :-A large plastic ball,Marker pen,Cutting
blade ...
7 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!