പൊന്നാനി: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിലൂടെ ആദ്യഘട്ടത്തില്‍ 28 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ തുടങ്ങും. ഇതില്‍ 16 എണ്ണം സൂപ്പര്‍ഫാസ്റ്റും 12 എണ്ണം ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളുമായിരിക്കും. പൊന്നാനി, ഗുരുവായൂര്‍, കോഴിക്കോട്, താമരശ്ശേരി ഡിപ്പോകളില്‍ നിന്നാണ് എറണാകുളം - കോഴിക്കോട് സെക്ടറില്‍ 16 സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ തുടങ്ങുന്നത്.
കോഴിക്കോട്ട് നിന്ന് രാമനാട്ടുകര, യൂനിവേഴ്സിറ്റി, പരപ്പനങ്ങാടി, തിരൂര്‍, ചമ്രവട്ടം പാലം വഴി പൊന്നാനി, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, പറവൂര്‍ വഴി എറണാകുളത്തേക്കാണ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ തുടങ്ങുന്നത്. പൊന്നാനി ഡിപ്പോയില്‍ നിന്നും ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്നും അഞ്ച് വീതവും കോഴിക്കോട്, താമരശ്ശേരി ഡിപ്പോകളില്‍ നിന്ന് മൂന്ന് വീതവും സൂപ്പര്‍ ഫാസ്റ്റുകളാണ് ആദ്യഘട്ടം പാലം വഴി സര്‍വീസ് നടത്തുകയെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
കോഴിക്കോട് - ഗുരുവായൂര്‍ സെക്ടറിലാണ് 12 ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ തുടങ്ങുന്നത്. ചാവക്കാട്, പൊന്നാനി, ചമ്രവട്ടംപാലം വഴി തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, യൂനിവേഴ്സിറ്റി, രാമനാട്ടുകര വഴി കോഴിക്കോട്ടേക്കാണ് ടൗണ്‍ ടു ടൗണ്‍ സര്‍വീസ് ആരംഭിക്കുന്നത്. ഗുരുവായൂര്‍, പൊന്നാനി, തിരൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് ആവശ്യാനുസരണം ഓര്‍ഡിനറി സര്‍വീസുകളുമുണ്ടാവും. ബസുകള്‍ പുറപ്പെടുന്ന സമയം രണ്ട് ദിവസത്തിനകം തീരുമാനിക്കും. കോഴിക്കോട് - എറണാകുളം റൂട്ടില്‍ 20 മിനിറ്റില്‍ ഒരു സര്‍വീസുണ്ടാകും. ഓര്‍ഡിനറി സര്‍വീസുകള്‍ 10 മിനിറ്റ് കൂടുമ്പോള്‍ ചമ്രവട്ടം പാലം വഴി സര്‍വീസ് നടത്തും.യാത്രക്കാരുടെ തിരക്കും റൂട്ടിന്‍െറ സ്വഭാവവും പരിഗണിച്ച് കൂടുതല്‍ സര്‍വീസ് നടത്താനും പദ്ധതിയുണ്ട്. ഒരുമാസത്തിനകം ആവശ്യമെന്ന് കണ്ടാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
റൂട്ടിലെ സ്റ്റോപ്പുകളും സ്റ്റേജുകളും ഉടന്‍ തീരുമാനിക്കും. എ.ടി.ഒമാര്‍ നല്‍കിയ സ്റ്റോപ്പുകളുടെ നിര്‍ദേശം അധികൃതര്‍ പരിശോധിച്ച് വരികയാണ്. മറ്റ് റൂട്ടുകളിലെ സര്‍വീസുകള്‍ റദ്ദാക്കാതെയാണ് പുതിയ സര്‍വീസുകള്‍ ചമ്രവട്ടം പാലംവഴി സര്‍വീസ് നടത്തുക.ആവശ്യമായ ബസുകളും കണ്ടക്ടര്‍മാരെയും ഉടന്‍ ലഭ്യമാക്കും. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി കണ്ടക്ടര്‍മാരുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!