[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, മേയ് 29, 2012

ജവാസാത്ത് ഇ-സര്‍വീസ് രജിസ്ട്രേഷനും ആക്ടിവേഷനും ‘ജിറ്റക്സി’ല്‍ സൗകര്യം !!

റിയാദ്: ജവാസാത്തി (സൗദി പാസ്പോര്‍ട്ട് വിഭാഗം) ന്‍െറ ഇലക്ട്രോണിക് സര്‍വീസ് രജിസ്ട്രേഷനും ആക്ടിവേഷനും ‘ജിറ്റക്സ്-2012’ല്‍ സൗകര്യം. റിയാദ് ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ തിങ്കളാഴ്ച ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് കമ്യൂണിക്കേഷന്‍സ് എക്സിബിഷനില്‍ ആഭ്യന്തര മന്ത്രാലയമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇ-സര്‍വീസ് ലഭ്യമാകും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്സ്, ഏജന്‍സി ഫോര്‍ സിവില്‍ അഫയേഴ്സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് തുടങ്ങിയ വിവിധ വകുപ്പുകളാണ് ആഭ്യന്തരമന്ത്രാലയത്തിന്‍െറ കീഴില്‍ പ്രദര്‍ശനത്തില്‍ അണിനിരന്നിട്ടുള്ളത്. തങ്ങളുടെ സേവനങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളിലൂടെ കൃത്യമായും വേഗത്തിലും ലഭ്യമാകുന്ന രീതികള്‍ വെളിപ്പെടുത്തുന്ന പ്രദര്‍ശനം ആകര്‍ഷകമാണ്.
മുഖ്യ ആകര്‍ഷകം ഇ-സര്‍വീസ് തന്നെ. കൗണ്ടറില്‍ നിരവധി ഇലക്ട്രോണിക് കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് സ്റ്റെപ്പുകളിലൂടെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇലക്ട്രോണിക് ആപ്ളിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇഖാമ നമ്പര്‍ എന്‍റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടും. ശേഷം മൊബൈല്‍ ഫോണിലേക്ക് ആക്ടിവേഷന്‍ കോഡ് എസ്.എം.എസായി വരും. അത് എന്‍റര്‍ ചെയ്യുമ്പോള്‍ വിരലടയാളം ആവശ്യപ്പെടും. തുടര്‍ന്ന് കിയോസ്കിലെ കാമറ പ്രവര്‍ത്തനക്ഷമമാകുകയും ചിത്രം പകര്‍ത്തുകയും ചെയ്യും.
ഇനി www.moi.gov.sa എന്ന വെബ്സൈറ്റില്‍നിന്ന് ആവശ്യമായ ഇ-സേവനങ്ങള്‍ നേടാം. ലോഗിന്‍ ചെയ്താല്‍ സൈറ്റിലെ ഇ-സര്‍വീസ്, ഇ-ഡാഷ്ബോര്‍ഡ് എന്നീ ടാബുകളിലാണ് ആവശ്യമായ സേവനങ്ങളുണ്ടാവുക. സ്പോണ്‍സറുടെ ഐ.ഡി നമ്പറുള്‍പ്പടെ തൊഴില്‍ ദാതാവിന്‍െറയും തൊഴിലാളിയുടേയും വിവരങ്ങള്‍, ഇഖാമയുടേയും ഡ്രൈവിങ് ലൈസന്‍സിന്‍േറയും കാലാവധിയും പുതുക്കേണ്ട തീയതിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, ഭാര്യ, കുട്ടികളുള്‍പ്പെടെ ആശ്രിതര്‍ തങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിലാണെങ്കില്‍ അവരുടെ വിവരങ്ങള്‍, ട്രാഫിക് നിയമലംഘനങ്ങള്‍, വാഹനങ്ങളുടെ പെര്‍മിറ്റും ഓണര്‍ഷിപ്പ് ചെയ്ഞ്ചിങ്ങുമുള്‍പ്പടെ മറ്റു വിവരങ്ങള്‍, സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ഓണ്‍ലൈനിലൂടെ ലഭിക്കുന്നത്. ആശ്രിതരുടെ റീ എന്‍ട്രി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനായി ചെയ്യാന്‍ കഴിയും. ഇഖാമ പോലുള്ള ഔദ്യാഗിക രേഖകളുടെ കാലാവധി അവസാനിക്കുന്ന തീയതിയും മറ്റും എസ്.എം.എസുകളായി അറിയിക്കും.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത