ലണ്ടന്‍: ഇന്ത്യ അടക്കം 67 രാജ്യങ്ങളില്‍നിന്നുള്ള വിസാ അപേക്ഷകര്‍ക്ക് ടി.ബി. പരിശോധന നിര്‍ബന്ധിതമാക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ആറു മാസത്തിലധികം ബ്രിട്ടനില്‍ താമസിക്കാന്‍ വിസ തേടുന്നവര്‍ക്ക് ഇതു ബാധകമാകും. ടി.ബി. പരിശോധനയുടെയും തുടര്‍ ചികിത്സയുടെയും ചെലവ് അപേക്ഷകര്‍ വഹിക്കണം.ഇന്ത്യയില്‍നിന്നും മറ്റ് 66 'ഹൈ റിക്‌സ്' രാജ്യങ്ങളില്‍നിന്നുമുള്ള വിസാ അപേക്ഷകരെ ലക്ഷ്യമിട്ടാണു പുതിയ വ്യവസ്‌ഥ കൊണ്ടുവരുന്നത്. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഇതിനുള്ള പദ്ധതിക്ക് അന്തിമരൂപം നല്‍കും. ബ്രിട്ടീഷ് വിമാനത്താവളങ്ങളില്‍ നിലവിലുള്ള ടി.ബി. പരിശോധനാ സൗകര്യം എടുത്തുകളയും. ഇതുവഴി പ്രതിവര്‍ഷം 40 ദശലക്ഷം പൗണ്ട് ലാഭിക്കാമെന്നാണു ബ്രിട്ടന്റെ വിലയിരുത്തല്‍. യു.കെയില്‍ കഴിഞ്ഞ വര്‍ഷം 9,000 പുതിയ ടി.ബി. ബാധിതരെ കണ്ടെത്തിയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 5 ശതമാനം അധികമാണ് ഇത്. പുതിയ ടി.ബി. ബാധിതരില്‍ 75 ശതമാനവും വിദേശത്തുനിന്നു യു.കെയില്‍ എത്തിയവരാണ്. നിലവില്‍ യു.എസ്.എ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസാ അപേക്ഷകര്‍ക്കു ടി.ബി. സ്‌ക്രീനിംഗ് നടത്തുന്ന ഏജന്‍സികളുമായി ഏകോപിച്ചു സംവിധാനം ഒരുക്കാനാണു തീരുമാനം.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!