ന്യൂദല്‍ഹി: സ്പെക്ട്രത്തിന്‍െറ വില നിശ്ചയിക്കാനുള്ള ടെലിക്കോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ പല സര്‍ക്കിളുകളിലും മൊബൈല്‍ ഫോണ്‍ നിരക്ക് ഇരട്ടിയാകുമെന്ന് ടെലിക്കോം മേധാവികളുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച കേന്ദ്ര ടെലിക്കോം മന്ത്രി കപില്‍ സിബിലിനെ സന്ദര്‍ശിച്ചാണ് മുന്‍നിര ടെലിക്കോം കമ്പനികളുടെ മേധാവികള്‍ നിരക്ക് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
കേന്ദ്ര മന്ത്രിയെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരെ കണ്ടപ്പോഴും വൈകാതെ ഇന്ത്യയില്‍ മൊബൈല്‍ നിരക്ക് ഇരട്ടിയാകുമെന്ന മുന്നറിയിപ്പ് കമ്പനി മേധാവികള്‍ നല്‍കി.
‘ഒരു സര്‍ക്കിളില്‍ സ്പെക്ട്രത്തിന്‍െറ അടിസ്ഥാന വില ഏഴ് കോടി രൂപയാണ്. എന്നാല്‍ ചില മെട്രോ നഗരങ്ങളില്‍ നിരക്ക് 717 കോടി രൂപയാണ്. വ്യത്യാസം 100 ഇരട്ടി’ -ഭാരതി എയര്‍ടെല്‍ സി.ഇ.ഒ സഞ്ജയ് കപൂര്‍ ചൂണ്ടിക്കാട്ടി. ഭാരതി എയര്‍ടെല്ലിന് പുറമെ വൊഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍, യൂനിനോര്‍, വീഡിയോകോണ്‍ തുടങ്ങിയ കമ്പനികളുടെ മേധാവികളാണ് മന്ത്രിയെ കണ്ടത്. സി.ഡി.എം.എ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികളുടെ മേധാവികളും ചൊവ്വാഴ്ച്ച ടെലിക്കോം മന്ത്രിയെ കണ്ട് നിരക്ക് ഇരട്ടിയാക്കേണ്ടിവരുമെന്ന് വ്യക്തമാക്കി. സെസ്റ്റ്മ ശ്യാം ടെലി സര്‍വീസസ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ ടെലി സര്‍വീസസ് എന്നീകമ്പനികളുടെ മേധാവികളാണ് സി.ഡി.എം.എ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനെ പ്രതിനിധീകരിച്ച് ടെലിക്കോം മന്ത്രിയെ കണ്ടത്.
‘ട്രായി’യുടെ ഉത്തരവ് മൊബൈല്‍ നിരക്കില്‍ ഉണ്ടാക്കുന്ന വര്‍ധനക്ക് പുറമെ ഉയര്‍ന്ന ബാന്‍റ് വിഡ്ത്തുള്ള സ്പെക്ട്രത്തിലേക്ക് മാറുമ്പോള്‍ കമ്പനികള്‍ക്ക് ഉണ്ടാവുന്ന അധിക ചെലവിനെ സംബന്ധിച്ചും മന്ത്രിയുമായി ചര്‍ച്ച നടത്തി.
രാജ്യത്ത് മുഴുവന്‍ ടെലിക്കോം സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒരു മെഗാഹെഡ്സ് സ്പെക്ട്രത്തിന് 3622 കോടി രൂപയാണ് ട്രായ് വിലയിട്ടിരിക്കുന്നത്. 2008ലെ വിലയുടെ പത്തിരട്ടിവരും ഇത്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!കേന്ദ്ര മന്ത്രിയെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരെ കണ്ടപ്പോഴും വൈകാതെ ഇന്ത്യയില്‍ മൊബൈല്‍ നിരക്ക് ഇരട്ടിയാകുമെന്ന മുന്നറിയിപ്പ് കമ്പനി മേധാവികള്‍ നല്‍കി.
‘ഒരു സര്‍ക്കിളില്‍ സ്പെക്ട്രത്തിന്‍െറ അടിസ്ഥാന വില ഏഴ് കോടി രൂപയാണ്. എന്നാല്‍ ചില മെട്രോ നഗരങ്ങളില്‍ നിരക്ക് 717 കോടി രൂപയാണ്. വ്യത്യാസം 100 ഇരട്ടി’ -ഭാരതി എയര്‍ടെല്‍ സി.ഇ.ഒ സഞ്ജയ് കപൂര്‍ ചൂണ്ടിക്കാട്ടി. ഭാരതി എയര്‍ടെല്ലിന് പുറമെ വൊഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍, യൂനിനോര്‍, വീഡിയോകോണ്‍ തുടങ്ങിയ കമ്പനികളുടെ മേധാവികളാണ് മന്ത്രിയെ കണ്ടത്. സി.ഡി.എം.എ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികളുടെ മേധാവികളും ചൊവ്വാഴ്ച്ച ടെലിക്കോം മന്ത്രിയെ കണ്ട് നിരക്ക് ഇരട്ടിയാക്കേണ്ടിവരുമെന്ന് വ്യക്തമാക്കി. സെസ്റ്റ്മ ശ്യാം ടെലി സര്‍വീസസ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ ടെലി സര്‍വീസസ് എന്നീകമ്പനികളുടെ മേധാവികളാണ് സി.ഡി.എം.എ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനെ പ്രതിനിധീകരിച്ച് ടെലിക്കോം മന്ത്രിയെ കണ്ടത്.
‘ട്രായി’യുടെ ഉത്തരവ് മൊബൈല്‍ നിരക്കില്‍ ഉണ്ടാക്കുന്ന വര്‍ധനക്ക് പുറമെ ഉയര്‍ന്ന ബാന്‍റ് വിഡ്ത്തുള്ള സ്പെക്ട്രത്തിലേക്ക് മാറുമ്പോള്‍ കമ്പനികള്‍ക്ക് ഉണ്ടാവുന്ന അധിക ചെലവിനെ സംബന്ധിച്ചും മന്ത്രിയുമായി ചര്‍ച്ച നടത്തി.
രാജ്യത്ത് മുഴുവന്‍ ടെലിക്കോം സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒരു മെഗാഹെഡ്സ് സ്പെക്ട്രത്തിന് 3622 കോടി രൂപയാണ് ട്രായ് വിലയിട്ടിരിക്കുന്നത്. 2008ലെ വിലയുടെ പത്തിരട്ടിവരും ഇത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!