സമ്പൂര്ണയില് നിന്ന് ടി.സി പ്രിന്റു ചെയ്യുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് പബ്ളിഷ് ചെയ്യണമെന്ന് ചില അധ്യാപകര് ആവശ്യപ്പെടുകയുണ്ടായി. വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ ഈ പ്രവര്ത്തനം നമുക്കു ചെയ്യാനാകും. നേരത്തേ എ ലിസ്റ്റിനു വേണ്ടി എന്റര് ചെയ്ത വിവരങ്ങള് ഉപയോഗിച്ചാണ് ടി.സി പ്രിന്റ് ചെയ്യുന്നത്. ടി.സി ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില് പ്രിന്റര് ഇല്ലെങ്കില് അവ പി.ഡി.എഫ് ആക്കിയ ശേഷം മറ്റൊരു സിസ്റ്റത്തില് നിന്നും പ്രിന്റ് എടുത്താല് മതിയാകും. ഇതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് തൃശൂര് പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഭാമ ടീച്ചറാണ്. ടി.സി ജനറേറ്റ് ചെയ്യുമ്പോള് നിങ്ങള് അഭിമുഖീകരിക്കുന്ന അല്ലെങ്കില് അഭിമുഖീകരിച്ച പ്രശ്നങ്ങള് കമന്റു ചെയ്യുമല്ലോ. അവ മറ്റ് അധ്യാപകര്ക്കു കൂടി സഹായകമാകും. അങ്ങനെ പോരായ്മകളെല്ലാം പരിഹരിച്ച് ഈയൊരു സംരംഭത്തെ വലിയൊരു വിജയമാക്കി മാറ്റാന് നമുക്ക് സാധിക്കും. അതിന്റെ ഉപകാരം ഭാവിയില് നമുക്ക് ലഭിക്കുകയും ചെയ്യും. ടി.സി ജനറേറ്റ് ചെയ്യുന്നതിന്റെ സ്റ്റെപ്പുകള് ചുവടെ നല്കിയിരിക്കുന്നു.ടി.സി പ്രിന്റു ചെയ്യുന്നതില് വിജയിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങള് താഴെ കമന്റായി ചേര്ക്കുമല്ലോ. Read More | തുടര്ന്നു വായിക്കുക
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ഒന്നാം ക്ലാസിലെ ആതിരടീച്ചറും 18 രക്ഷിതാക്കളും പറയുന്നു..
-
ഞാൻ ആതിര.എംജി ഗവൺമെന്റ് യുപി എസ് പേരൂർവടശ്ശേരിയിലെ അധ്യാപികയാണ്.
പുള്ളിക്കുടയും പുത്തനുടുപ്പുമിട്ട് വർഷങ്ങൾക്കു മുമ്പ് ഒന്നാം ക്ലാസിലേക്ക്
പോയ അതേ സന്...
1 ആഴ്ച മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!