തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കു കൂടി വൈദ്യുതി ഉപയോക്താക്കളില്‍ നിന്ന് സര്‍ച്ചാര്‍ജ് പിരിക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. യൂണിറ്റിന് 20 പൈസ വീതം സര്‍ച്ചാര്‍ജ് പിരിക്കാനാണ് വൈദ്യുതി ബോര്‍ഡിനെ കമ്മീഷന്‍ അനുവദിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച അന്തിമ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങുമെന്ന് അറിയുന്നു.
നിലവില്‍ യൂണിറ്റിന് 25 പൈസ വീതം വൈദ്യുതി ബോര്‍ഡ് സര്‍ച്ചാര്‍ജ് പിരിക്കുന്നുണ്ട്. 2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെ താപവൈദ്യുതി വാങ്ങി വിതരണം ചെയ്ത വകയില്‍ അധികബാദ്ധ്യത വന്ന 150.29 കോടി രൂപ നികത്താനാണ് ഈ പിരിവ്. 2011 ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങിയ പിരിവ് വരുന്ന മാര്‍ച്ച് 31ന് അവസാനിക്കും. ഈ പിരിവ് തീരുന്നപാടേ അടുത്ത പിരിവ് തുടങ്ങും.
പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ സര്‍ച്ചാര്‍ജില്ല. സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാണ് ഈ വിഭാഗക്കാര്‍ക്ക് ഇളവു ലഭ്യമാക്കിയത്. എന്നാല്‍, ഇപ്പോഴത്തെ ഉത്തരവു പ്രകാരം 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ള ഗാര്‍ഹിക ഉപയോക്താക്കളെ സര്‍ച്ചാര്‍ജ് പിരിവില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശയെന്നറിയുന്നു. പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ ഒഴിവാക്കണമെങ്കില്‍ സബ്‌സിഡി അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ആവശ്യമാണ്.
2011 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ താപവൈദ്യുതി വാങ്ങിയ വകയില്‍ 165.68 കോടി രൂപയുടെ അധികബാദ്ധ്യത വന്നുവെന്നാണ് കമ്മീഷനെ ബോര്‍ഡ് അറിയിച്ചിരുന്നത്. എന്നാല്‍, സര്‍ച്ചാര്‍ജ് ഫോര്‍മുല പ്രകാരം കണക്കുകള്‍ പുനഃക്രമീകരിച്ച കമ്മീഷന്‍ ബാദ്ധ്യതയില്‍ കാര്യമായ കുറവു വരുത്തിയിട്ടുണ്ടെന്നാണ് സൂചന. അതാണ് യൂണിറ്റിന് അഞ്ചുപൈസ വീതം സര്‍ച്ചാര്‍ജ് കുറയാന്‍ കാരണം.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!നിലവില്‍ യൂണിറ്റിന് 25 പൈസ വീതം വൈദ്യുതി ബോര്‍ഡ് സര്‍ച്ചാര്‍ജ് പിരിക്കുന്നുണ്ട്. 2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെ താപവൈദ്യുതി വാങ്ങി വിതരണം ചെയ്ത വകയില്‍ അധികബാദ്ധ്യത വന്ന 150.29 കോടി രൂപ നികത്താനാണ് ഈ പിരിവ്. 2011 ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങിയ പിരിവ് വരുന്ന മാര്‍ച്ച് 31ന് അവസാനിക്കും. ഈ പിരിവ് തീരുന്നപാടേ അടുത്ത പിരിവ് തുടങ്ങും.
പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ സര്‍ച്ചാര്‍ജില്ല. സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാണ് ഈ വിഭാഗക്കാര്‍ക്ക് ഇളവു ലഭ്യമാക്കിയത്. എന്നാല്‍, ഇപ്പോഴത്തെ ഉത്തരവു പ്രകാരം 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ള ഗാര്‍ഹിക ഉപയോക്താക്കളെ സര്‍ച്ചാര്‍ജ് പിരിവില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശയെന്നറിയുന്നു. പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ ഒഴിവാക്കണമെങ്കില്‍ സബ്‌സിഡി അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ആവശ്യമാണ്.
2011 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ താപവൈദ്യുതി വാങ്ങിയ വകയില്‍ 165.68 കോടി രൂപയുടെ അധികബാദ്ധ്യത വന്നുവെന്നാണ് കമ്മീഷനെ ബോര്‍ഡ് അറിയിച്ചിരുന്നത്. എന്നാല്‍, സര്‍ച്ചാര്‍ജ് ഫോര്‍മുല പ്രകാരം കണക്കുകള്‍ പുനഃക്രമീകരിച്ച കമ്മീഷന്‍ ബാദ്ധ്യതയില്‍ കാര്യമായ കുറവു വരുത്തിയിട്ടുണ്ടെന്നാണ് സൂചന. അതാണ് യൂണിറ്റിന് അഞ്ചുപൈസ വീതം സര്‍ച്ചാര്‍ജ് കുറയാന്‍ കാരണം.
(courtesy:mathrubhumi.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!