അഹമ്മദാബാദ്:ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി മുതല്‍ നൂറ്റി ഇരുപതുദിവസം മുമ്പ് ബുക്ക് ചെയ്യാം. മാര്ച്ച് 10 മുതല്‍ നിലവില്‍ വരുന്ന ഈ സമ്പ്രദായത്തിന് പക്ഷേ, ഗുജറാത്തിലെ മലയാളി യാത്രക്കാര്‍ക്കിടയില്‍ തണുത്ത പ്രതികരണം.
അവധിക്കാല ടിക്കറ്റുകള്‍ നാലുമാസം മുമ്പ് തന്നെ എടുത്തവെക്കുന്നത് പ്രത്യേക ഗുണമൊന്നുമില്ലെന്ന് കരുതുന്നവരാണ് ഏറെയും. എന്നാല്‍, നേരത്തേ തന്നെ ടിക്കറ്റ് എടുക്കാന്‍ കഴിയുമെന്നത് കരിഞ്ചന്തക്കാരെ ഒഴിവാക്കാന്‍ ഏറെ സഹായിക്കുമെന്ന് ചിലരെങ്കിലും കരുതുന്നു. കരിഞ്ചന്തക്കാര്ക്ക് ഇത് അവസരമുണ്ടാക്കുമെന്നാണ് മറ്റൊരുപക്ഷം. നാലുമാസം മുമ്പ് തന്നെ ടിക്കറ്റ് എടുത്തുവെക്കുന്നത് റെയില്വേക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുമെങ്കിലും കൂടുതല്‍ ടിക്കറ്റ് എടുക്കേണ്ടവര്ക്ക് നാലുമാസത്തോളം തങ്ങളുടെ പണം മുടങ്ങിക്കിടക്കുമെന്ന ഖേദവും ഉണ്ട്.
സ്കൂള്‍ അവധിക്കാലത്ത് നാട്ടിലേക്ക് യാത്രതിരിക്കാന്‍ ഇനി നാലുമാസം മുമ്പ് തന്നെ തയ്യാറെടുപ്പു തുടങ്ങേണ്ടിവരുന്നതിനാല് നാലുമാസം മുമ്പ് തന്നെ സ്കൂള്‍ പരീക്ഷകളുടെ തിയ്യതികള്‍ പ്രഖ്യാപിക്കേണ്ടിവരുമെന്ന് സ്കൂള്‍ അധികൃതര്‍ ഭയപ്പെടുന്നു.
ഓണക്കാലത്ത് നാട്ടില്പോകാന് വിഷുവിനുതന്നെ തയ്യാറെടുക്കേണ്ടിവരുന്നതില് പ്രതിഷേധിക്കുന്നവരില്‍ ഏറെയും അവിവാഹിതരോ, കുടുംബം നാട്ടില്‍ കഴിയുന്നവരോ ആണെന്ന് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. തത്ക്കാല്‍ ടിക്കറ്റ് ഇരുപത്തിനാലുമണിക്കൂറായി ചുരുക്കിയതിനെ പക്ഷേ, ഭൂരിഭാഗം മലയാളികളും അനുകൂലിക്കുന്നു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!