തിരുവനന്തപുരം: ട്രെയിനുകളില്‍ സ്‌ത്രീകളുടെ സുരക്ഷ ശക്‌തമാക്കാന്‍ വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ സര്‍ക്കാര്‍ ചെലവില്‍ പോലീസിനെ വിന്യസിക്കാന്‍ തീരുമാനം. വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ പോലീസിന് 128 പാസുകള്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റെയില്‍വേയുടെ ഭാഗത്തുനിന്നു അനുകൂല തീരുമാനമുണ്ടായില്ല. സ്‌ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതു സംസ്‌ഥാന സര്‍ക്കാരിന്റെ ബാധ്യതയായതിനാലാണു റെയില്‍വേ പാസ് നല്‍കിയില്ലെങ്കിലും ടിക്കറ്റെടുത്ത് പോലിസിന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ട്രെയിനുകളില്‍ റെയില്‍വേ പോലിസിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് ആക്‌ടിന്റെ ഭാഗമായി രൂപീകരിച്ച സ്‌റ്റേറ്റ് സെക്യൂരിറ്റി മിഷന്റെ പ്രഥമ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്‌ഥാനത്തില്‍ ഇതിനെതിരേ നടപടികള്‍ കര്‍ശനമാക്കാന്‍ യോഗം തീരുമാനിച്ചു. പോലിസ് സ്‌റ്റേഷനുകളില്‍ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കും. പ്രതിവര്‍ഷം 800 ക്രിമിനല്‍ കേസുകള്‍ക്കു മുകളില്‍ രജിസ്‌റ്റര്‍ ചെയ്യുന്ന ഇരുന്നൂറോളം സ്‌റ്റേഷനുകളിലായിരിക്കും പരീക്ഷണാടിസ്‌ഥാനത്തില്‍ പദ്ധതി ആരംഭിക്കുക. ഈ സ്‌റ്റേഷനുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡി.ജി.പിയെ യോഗം ചുമതലപ്പെടുത്തി. സംസ്‌ഥാനത്തെ 450 പോലീസ് സ്‌റ്റേഷനുകളിലായി ശരാശരി നാലുലക്ഷം കേസുകളാണ് പ്രതിവര്‍ഷം രജിസ്‌റ്റര്‍ ചെയ്യുന്നത്. പോലിസ് സേനയുടെ അംഗബലം വര്‍ധിപ്പിക്കും. പോലിസില്‍ 54,000 പേരാണ് ഇപ്പോഴുള്ളത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ 68,000 പേരിലെത്തിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനമൈത്രി പോലീസ് പദ്ധതി 100 സ്‌റ്റേഷനുകളില്‍ കൂടി വ്യാപിപ്പിക്കും. സ്‌റ്റുഡന്റ് കേഡറ്റ് പദ്ധതിയും വ്യാപിപ്പിക്കും. നിലവില്‍ 148 സ്‌കൂളുകളിലുള്ള സ്‌റ്റുഡന്റ് കേഡറ്റ് പദ്ധതി 100 ഇടത്തുകൂടി നടപ്പാക്കും. പരീക്ഷകളിലും പോലീസിലേക്കുള്ള തെരഞ്ഞെടുപ്പിലും സ്‌റ്റുഡന്റ് കേഡറ്റുകള്‍ക്ക് വെയ്‌റ്റേജ് നല്‍കും. മികച്ച സ്‌റ്റുഡന്റ് കേഡറ്റുകള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!