തൃശൂര്‍: ബാങ്കിങ് ജോലികള്‍ പുറംകരാര്‍ നല്‍കുന്നത് വ്യാപകമാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഇടപാടുകാരായ വന്‍കിട സ്വകാര്യ കമ്പനികളുടെ കറണ്ട് അക്കൗണ്ടിലേക്കുള്ള നിക്ഷേപം സ്വീകരിക്കാന്‍ സ്വന്തം ചെലവില്‍ ഏജന്‍റുമാരെവെക്കുന്നു. ‘ക്യാഷ് പിക്അപ് സര്‍വീസ്’ എന്ന ഈ പുതിയ സമ്പ്രദായം വഴി അക്കൗണ്ട് ഉടമയുടെ അടുത്ത് ചെന്ന് ബാങ്ക് ഏര്‍പ്പെടുത്തുന്ന ഏജന്‍റ് പണം സ്വീകരിക്കും. ബാങ്കുമായി ഇടപാടുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഇതിന്‍െറ അറിയിപ്പ് ലഭിച്ചു. 10,000 രൂപ വരെയുള്ള നിക്ഷേപം സ്വീകരിക്കാന്‍ കമീഷന്‍ വാങ്ങുന്ന കസ്റ്റമര്‍ സര്‍വീസ് പോയന്‍റുകള്‍ ഏര്‍പ്പെടുത്തി ചെറുകിട നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുമ്പോഴാണ്രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ വന്‍കിട നിക്ഷേപകര്‍ക്ക് വേണ്ടി സ്വന്തം പണം ചെലവഴിച്ച് ഏജന്‍റ്മാരെ വെക്കുന്നത്.
ഈ വര്‍ഷത്തിന്‍െറ തുടക്കം മുതലാണ് പുതിയ സമ്പ്രദായം. വന്‍കിട നിക്ഷേപകര്‍ക്ക് മാത്രമെ ഈ സേവനം ലഭിക്കൂ. ബാങ്കിന്‍െറ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍, റീജനല്‍ മാനേജര്‍മാര്‍, ശാഖാ മാനേജര്‍മാര്‍ എന്നിവര്‍ക്ക് പുതിയ സേവനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
സ്വകാര്യ ക്യാഷ് മാനേജ്മെന്‍റ് ഏജന്‍സികളുമായി ബാങ്ക് ഇതിന് കരാര്‍ വെച്ചുകഴിഞ്ഞു.
ആദ്യഘട്ടത്തില്‍ ഏജന്‍സിയുടെ പ്രതിനിധി ഇടപാടുകാരന്‍െറ ഓഫിസിലത്തെും. ‘ഡ്രൈ റണ്‍’ എന്നാണ് ഇതിന് പറയുന്നത്. ക്യാഷ് ഡെപ്പോസിറ്റ് സ്ളിപ്പ് ബുക്ക്, സ്ക്രാച്ച് കാര്‍ഡ് ബുക്ക്, റേഡിയന്‍റിന്‍െറ മുഖ്യ ഓഫിസില്‍നിന്ന് ചീഫ്് എക്സിക്യൂട്ടീവ് നല്‍കുന്ന പരിചയപ്പെടുത്തല്‍ കത്ത്, തിരിച്ചറിയല്‍ കാര്‍ഡിന്‍െറ ഫോട്ടോ കോപ്പി തുടങ്ങിയവ പ്രതിനിധി ബാങ്കിന്്് നല്‍കും. ഈ ഘട്ടം പിന്നിട്ടാല്‍ നിക്ഷേപത്തുക സ്വീകരിക്കാന്‍ പതിവായി ഏജന്‍സിയുടെ പ്രതിനിധി ബാങ്കില്‍ വരും.കസ്റ്റമര്‍ സര്‍വീസ് പോയന്‍റ് എന്ന മറ്റൊരു പരീക്ഷണവും എസ്.ബി.ഐ വ്യാപകമാക്കിയിട്ടുണ്ട്. പണം നിക്ഷേപിക്കാന്‍ ചെറുകിട ഇടപാടുകാര്‍ കമീഷന്‍ നല്‍കേണ്ട അവസ്ഥയാണ് കസ്റ്റമര്‍ സര്‍വീസ് പോയന്‍റുകളിലുള്ളത്. ഒരുപടി കൂടി കടന്ന് ക്യാഷ് പിക്അപ് സര്‍വീസ് ഏര്‍പ്പെടുത്തിയ ബാങ്ക് വരേണ്യ ബാങ്കിങ് സമ്പ്രദായത്തോടുള്ള ആഭിമുഖ്യം കൂടുതല്‍ വ്യക്തമാക്കുകയാണ്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!