നിത്യജീവിതത്തില്‍ ഒരിക്കലെങ്കിലും പരിശോധനയ്‌ക്കായി മെഡിക്കല്‍ ലബോറട്ടറിയില്‍ പോകാത്തവരായി ആരും കാണില്ല. രോഗനിര്‍ണയത്തിനും ചികിത്സയ്‌ക്കും ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് അനിവാര്യമാണ്. കൃത്യതയും സൂക്ഷ്‌മതയും ആവശ്യമുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി രംഗത്ത് തൊഴിലവസരങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കേരളത്തിന് അകത്തും പുറത്തുമായി നിരവധി സ്‌ഥാപനങ്ങളില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സുകള്‍ നടത്തുന്നുണ്ട്.അംഗീകാരമുള്ള സ്‌ഥാപനങ്ങള്‍ പഠനത്തിനായി തെരഞ്ഞെടുക്കേണ്ടതുണ്ട്.ശാസ്‌ത്രീയമായ രോഗനിര്‍ണയം, ചികിത്സ, രോഗപ്രതിരോധത്തിനുള്ള പരിശോധനകള്‍ എന്നിവയാണ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി. (എം. എല്‍. ടി.) അഥവാ ക്ലിനിക്കല്‍ ലബോറട്ടറി സയന്‍സിന്റെ പ്രവര്‍ത്തന മേഖല. രക്‌തപരിശോധന ഉള്‍പ്പെടെയുള്ള നിരവധി പരിശോധനകള്‍ നടത്തിയാണ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്‌റ്റുകള്‍ രോഗനിര്‍ണയം എളുപ്പമാക്കുന്നത്. മെഡിക്കല്‍ ലബോറട്ടറി രംഗത്ത് ടെക്‌നീഷ്യന്മാര്‍, ടെക്‌നോളജിസ്‌റ്റുകള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. ടെക്‌നോളജിസ്‌റ്റുകള്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലബോറട്ടറി ടെക്‌നീഷ്യന്മാര്‍ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്മാര്‍ക്ക് ആശുപത്രികള്‍, സ്വകാര്യ ലബോറട്ടറികള്‍, രക്‌തദാന കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിക്കാം. ഉപരിപഠനം, പരിചയസമ്പത്ത് എന്നിവയുടെ അടിസ്‌ഥാനത്തില്‍ മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍ക്ക് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്‌റ്റുകളാവാം.
കോഴ്‌സുകള്‍
ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ബി.എം. എല്‍.ടി.), ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി (ഡി. എം.എല്‍.ടി.) എന്നിവയാണ് മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ നിലവിലുള്ള കോഴ്‌സുകള്‍. ലാബ് ടെക്‌നീഷ്യന്‍ / അസിസ്‌റ്റന്റ് എന്നിവയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും നിലവിലുണ്ട്. സയന്‍സ് വിഷയത്തില്‍ പ്ലസ് ടു / തത്തുല്യ യോഗ്യതയാണ് ബി.എം. എല്‍.ടിക്ക് ചേരാനുള്ള യോഗ്യത. ലബോറട്ടറി ടെക്‌നോളജി വിഷയമായി അംഗീകൃത വൊക്കേഷണല്‍ കോഴ്‌സ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. ബി.എം.എല്‍.ടി. കോഴ്‌സിന്റെ ദൈര്‍ഘ്യം നാലു വര്‍ഷമാണ്.
വിദ്യാഭ്യാസ യോഗ്യത
ബയോളജിയ്‌ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും നേടി പ്ലസ്‌ടു / തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കാണ് കേരളത്തില്‍ ബി.എസ്സി.(എം.എല്‍.ടി.)കോഴ്‌സിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്.
1. Medical College, Thiruvananthapuram.
2. Moulana Institute of Nursing and Paramedical Sciences, Perinthalmanna.
3. School of Medcal Education, Mahatma Gandi University, Gandi Nagar P.O., Kottayam 686 008.
4. AlAmeen College, Edathala North P. O., Aluva 683 564. Phone: 04842800331-
5. Presentation College of Applied Science, Puthenvelikkara, Ernakulam 683594. Ph: 04842485440

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!