ലണ്ടന്‍: മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും കഴിവും ഉള്ളവര്‍ക്ക് മാത്രമായി കുടിയേറ്റം പരിമിതപ്പെടുത്തി ബ്രിട്ടന്‍ പുതിയ കുടിയേറ്റനയം പ്രഖ്യാപിച്ചു. ഇന്ത്യയടക്കമുള്ള യൂറോപ്പ്യന്‍യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റ മോഹങ്ങള്‍ക്ക് മങ്ങലേല്പിക്കുന്നതാണ് പുതിയ നയം. കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീനാണ് പുതിയ നയം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അവിദഗ്ധരുമായവര്‍ക്ക് ഇനി ബ്രിട്ടനില്‍ കുടിയേറ്റം എളുപ്പമാകില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.
യൂറോപ്പ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവര്‍ക്ക് പഠനത്തിന്‌ശേഷമുള്ള തൊഴില്‍വിസ അനുവദിക്കില്ലെന്ന് നേരത്തേ ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യക്കാരാണ് ഈ വിസയുടെ പ്രധാന ഗുണഭോക്താക്കള്‍. അഞ്ച് വര്‍ഷത്തെപഠന കാലാവധിക്ക് ശേഷം 31,000 പൗണ്ടിലധികം വരുമാനമുള്ളവര്‍ക്ക് മാത്രമേ തുടര്‍ന്ന് വിസ അനുവദിക്കൂ.
വിദേശത്തുനിന്നുള്ള ജീവിത പങ്കാളികളെ ബ്രിട്ടനില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവര്‍ക്കും 25,000 പൗണ്ട് വാര്‍ഷിക വരുമാനം ഉണ്ടായിരിക്കണം. എന്നാല്‍ പുതിയ കുടിയേറ്റ നയത്തിനെതിരെ ബ്രിട്ടനില്‍ത്തന്നെ വന്‍വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. കുടിയേറ്റത്തിന് 'പണം' മാത്രം മാനദണ്ഡമാക്കുന്നതിനെ ബുദ്ധിജീവി കൂട്ടായ്മകള്‍ എതിര്‍ത്തു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വേരുകളുള്ള കുറഞ്ഞ വരുമാനമുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്കും പുതിയ നയം ദോഷം ചെയ്യും. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തുന്നവരാണ് ഇവരില്‍ ഏറെപ്പേരും.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy;mathrubhumi.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!