കുവൈത്ത് സിറ്റി: പല വിധ തട്ടിപ്പുകള്‍ക്കും വിധേയരായ പ്രവാസികള്‍ക്കിടയില്‍ തട്ടിപ്പിന്റെ വേറിട്ട മുഖവുമായി വീണ്ടും വിരുതന്മാര്‍ രംഗത്ത്. ഇത്തവണ പര്‍ച്ചേസ് കൂപ്പണ്‍ സൗജന്യമായി നല്‍കാമെന്ന് മോഹിപ്പിച്ചാണ് തട്ടിപ്പിന്റെ തുടക്കം. സൗജന്യമെന്ന് കേട്ടാല്‍ ചാടിവീഴുന്ന പതിവ് എത്ര തട്ടിപ്പില്‍ കുടുങ്ങിയാലും നിര്‍ത്താനാവാത്തവര്‍ അനുകൂലമായി പ്രതികരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാവണം പുതിയ തട്ടിപ്പുവീരന്മാരുടെ വലവീശല്‍.ഫോണില്‍ പറഞ്ഞതനുസരിച്ച് മികച്ച സൗകര്യങ്ങളുള്ള ഓഫീസിലെത്തിയാല്‍ 1850 ദീനാറിന്റെ പര്‍ച്ചേസിങ് കൂപ്പണ്‍ തരുമെന്ന വാഗ്ദാനത്തില്‍ തട്ടിപ്പൊന്നുമില്ല. എന്നാല്‍, അതിനുമുമ്പ് 25 ദീനാര്‍ അടക്കണമെന്നും അതിന് പകരം രണ്ടു വാച്ചുകള്‍ 'സൗജന്യമായി' നല്‍കുമെന്നും പറയും. 1850 ദീനാര്‍ വെറുതെ കിട്ടുമ്പോള്‍ 25 ദീനാര്‍ കൊടുത്താലെന്താ, പോരാത്തതിന് രണ്ടും വാച്ചും കിട്ടുമല്ലോ എന്ന് കരുതി പണം കൊടുത്തവര്‍ക്ക് തുച്ഛമായ വിലയുള്ള വാച്ചുകളാണ് ലഭിക്കുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു. അടുത്തിടെ ഒരു ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു ഫോണ്‍ വിളിയുണ്ടാവുകയും കമ്പനിയുടെ ആളെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. കമ്പനിയുടെ ആളുകള്‍ നല്കിയ വാഗ്ദാനം കൂപ്പണ്‍ തരാം, അമ്പത്തച്ച് ദീനാറിന്റെ 'നോകിയ 500' ഫോണ്‍ 30 ദീനാറിന് തരാമെന്നുമൊക്കെയായിരുന്നു. എന്നാല്‍ ഗ്യാരണ്ടിയില്ലാത്ത ഫോണായതിനാല്‍ പ്രതിനിധിയെ തിരിച്ചയക്കുകയായിരുന്നു.പര്‍ച്ചേസിങ് കൂപ്പണുകള്‍ കൂപ്പണുകളുടെ സമാഹാരമാണ്. വിവിധ പേജുകളിലായി വ്യത്യസ്ത സാധനങ്ങള്‍ വിവിധയിടങ്ങളില്‍ നിന്ന് പര്‍ച്ചേസ് ചെയ്യാനുള്ള കൂപ്പണുകള്‍. വ്യത്യസ്തമായ മൊബൈല്‍ ഫോണുകള്‍ മുതല്‍ മേക്കപ്പ് സാധനങ്ങളുടെ വരെ പര്‍ച്ചേസിങ് കൂപ്പണുകള്‍ ബുക്കിലുണ്ട്. ഓരോ കൂപ്പണിലും ചേര്‍ത്തിരിക്കുന്ന കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ നിശ്ചിത ശതമാനം കിഴിവ് ലഭിക്കും. എന്നാല്‍ ഇവയില്‍ മിക്കതും കൂപ്പണ്‍ നല്‍കിയവര്‍ വാഗ്ദാനം ചെയ്തതുപോലെ സൗജന്യമല്ലെന്നാണ് അറിയുന്നത്. വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്ന ഓഫറുകളാണ് അവരുടെ കൂടി സഹകരണത്തോടെ കൂപ്പണ്‍ നല്‍കിയ കമ്പനി ഒരു കൂപ്പണ്‍ ബുക്കിന് 25 ദീനാര്‍ ഈടാക്കി കച്ചവടമാക്കുന്നത്. എന്നാലും ലാഭമല്ലേ എന്നാണ് ചോദ്യമെങ്കില്‍ കൂപ്പണുകളില്‍ പറയുന്ന പല സാധനങ്ങളും ഒട്ടും നിലവാരമില്ലാത്തവയാണെന്നും വാങ്ങിയവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!