മുംബൈ: യൂറോപ്യന്‍ യൂനിയന്‍െറയും അമേരിക്കയുടെയും ഉപരോധം കണക്കിലെടുക്കാതെ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുന്നതിനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി. ഉപരോധം നിലവില്‍ വരുന്നതോടെ ഇറാനില്‍ നിന്ന് എണ്ണ കൊണ്ടുവരുന്ന കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാനുള്ള സാധ്യത ഇല്ലാതാവുന്നതാണ് പുതിയ പ്രതിസന്ധി. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാതാകുന്നതോടെ ഷിപ്പിങ് കമ്പനികള്‍ ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കൊണ്ടുവരാന്‍ വിസമ്മതിക്കും. ഈ പ്രശ്നം മറികടക്കണമെങ്കില്‍ ഇന്ത്യയിലെ ജറനല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനെ ഉപയോഗിച്ച് ഈ ബദല്‍ സംവിധാനം ഒരുക്കണം. പൊടുന്നനെ അതിന് സാധ്യത ഇല്ലാത്തതിനാല്‍ വൈകാതെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മുടങ്ങിയേക്കുമെന്ന ആശങ്ക ശക്തമാണ്.
ജനുവരി 23നാണ് യൂറോപ്യന്‍ യൂനിയന്‍ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം ഇറാനില്‍ നിന്ന് എണ്ണ കൊണ്ടു പോകുന്ന കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതില്‍ നിന്ന് യൂറോപ്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ വിലക്കുന്നുണ്ട്. ഇന്ത്യയിലെ ഷിപ്പിങ് കമ്പനികളെല്ലാം യൂറോപ്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ നിന്നാണ് ചരക്ക് നീക്കത്തിന് ഇന്‍ഷുറന്‍സ് എടുക്കുന്നത്. മാര്‍ച്ചില്‍ ഉപരോധം നിലവില്‍ വരുന്നതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കഴിയില്ളെന്ന് യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്ത്യയിലെ ഷിപ്പിങ് കമ്പനികളെ അറിയിച്ചിട്ടുണ്ട്. ജനുവരി 23ന് ശേഷമുള്ള എണ്ണ ഇറക്കുമതി കരാറുകള്‍ക്ക് പരിരക്ഷ നല്‍കില്ളെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ നിലവിലെ കരാറുകള്‍ ജൂലൈയോടെ അവസാനിപ്പിക്കുകയും ചെയ്യും. ഇതോടെ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടത്തൊനായില്ളെങ്കില്‍ ജൂലൈയോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി നിലയ്്ക്കുന്ന സാഹചര്യമാണ്.നിലവില്‍ ഇന്ത്യയുടെ ആവശ്യത്തിന്‍െറ 12 ശതമാനം എണ്ണ ഇറാനില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഉപരോധം പ്രഖ്യാപിച്ചതിനു ശേഷം ഇത് 10 ശതമാനമായി കുറഞ്ഞു. ഇതു വരെ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പണം നല്‍കുകയായിരുന്നു പ്രയാസം. അത് പകുതിയേളം ഇന്ത്യന്‍ രൂപയില്‍ നല്‍കുന്നതുള്‍പ്പെടെയുള്ള പരിഹാരം കണ്ടത്തെിയതിനു തൊട്ടു പിറകെയാണ് എണ്ണ കൊണ്ടു വരുന്നതിനു തന്നെ തടസം ഉയര്‍ന്നു വന്നിരിക്കുന്നത്. എണ്ണ കൊണ്ടു വരുന്നതിലെ പ്രയാസം ഷിപ്പിങ് കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിനെയും പെട്രോളിയം കമ്പനികളെയും അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഷിപ്പിങ് മന്ത്രാലയം വിവിധ മന്ത്രാലയങ്ങളുടെ അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!