ശപിക്കപ്പെട്ട ഗ്രാമം' എന്നാണ് വടക്കുപടിഞ്ഞാറന്‍ ജര്‍മ്മന്‍ ഗ്രാമമായ വെവെല്‍സ്‌ഫ്ളെത്ത് അറിയപ്പെടുന്നത്. ഒരുതരത്തില്‍ അത് ശരിയാണ്, എല്ലാ വീടുകളിലും അര്‍ബുദ ബാധിതരായ ആളുകളുളള ഒരു ഗ്രാമത്തെ മറ്റെന്ത് പേരില്‍ വിളിക്കാന്‍!
എല്‍ബേ നദിയുടെ തീരത്താണ് 'ശപിക്കപ്പെട്ട ഗ്രാമം' സ്‌ഥിതിചെയ്യുന്നത്. അര്‍ബുദം മനുഷ്യശരീരത്തിലെന്നവണ്ണം ഗ്രാമത്തിലും പടര്‍ന്നുപിടിക്കുമ്പോള്‍ ആരും സഹായിക്കാനില്ലാതെ ഇവിടുത്തുകാര്‍ ഒരു മരവിപ്പിന് അടിമപ്പെട്ടിരിക്കുന്നു. ഗ്രാമത്തില്‍ അര്‍ബുദം പടര്‍ന്ന് പിടിക്കുന്നതിന് യഥാര്‍ഥ കാരണം എന്തെന്ന് സര്‍ക്കാര്‍ നിയോഗിച്ച പഠന സംഘങ്ങള്‍ക്കും പറയാന്‍ കഴിഞ്ഞില്ല. ഗ്രാമത്തിന് അടുത്ത് മൂന്ന് ആണവ റിയാക്‌ടറുകളും ഒരു തുറമുഖവും ഉണ്ട്. തുറമുഖത്ത് കപ്പലുകള്‍ക്ക് മാരക വിഷാംശമുളള പെയിന്റാണ് അടിക്കുന്നത് എന്നും പഠനം നടത്തിയവര്‍ പറയുന്നു. എന്നാല്‍, ഇക്കാരണങ്ങളാലാണ് ഗ്രാമത്തില്‍ അര്‍ബുദം പടരുന്നത് എന്ന് സര്‍ക്കാരിന് ഉറപ്പിച്ചു പറയാനും സാധിക്കുന്നില്ല.
വെവെല്‍സ്‌ഫ്ളെത്തിലെ മേയറുടെ രണ്ട് ഭാര്യമാരും അര്‍ബുദം ബാധിച്ചാണ് മരിച്ചത്. ഇത് വിധിയാണെന്ന് പറഞ്ഞ് സമാധാനിക്കാന്‍ മേയര്‍ ഒരുക്കമല്ല. പ്രദേശത്തെ അര്‍ബുദ ശാപത്തിന് കാരണമെന്തെന്ന് കണ്ടെത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സമഗ്രമായ പഠനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു കഴിഞ്ഞു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!