ന്യൂദല്‍ഹി : തന്റെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈനയുടെ എതിര്‍പ്പ് പ്രതിഷേധാര്‍ഹമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. ചൈനീസ് പ്രതികരണം വായിച്ച് താന്‍ അത്ഭുതപ്പെട്ടു. അവരുടെ നിലപാട് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്്മീരിനെ പോലെ അരുണാചല്‍ പ്രദേശ് പ്രധാനപ്പെട്ട ഭാഗമാണ്. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തനിക്ക് രാജ്യത്തിലെവിടെയും സന്ദര്‍ശനം നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ചൈനയുടെ ഇടപെടല്‍ ഇന്ത്യ സഹിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ പറഞ്ഞു.
എന്നാല്‍, ഇന്ത്യയോടൊത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം കൊണ്ടുവരുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലി പ്രതികരിച്ചു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!