ShareThis
(Photo & Matter courtesy; madhyamam.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
കോഴിക്കോട്: ഇനിമേലില്‍ സ്വന്തം പടമുള്ള സ്റ്റാമ്പും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ് തയാറാക്കിത്തരും. അതുപയോഗിച്ച് ലോകത്തെവിടേക്കും നിങ്ങള്‍ക്കു കത്തയക്കാം. കോഴിക്കോട്ട് ചൊവ്വാഴ്ച തുടങ്ങുന്ന സ്റ്റാമ്പ് പ്രദര്‍ശന പരിപാടിയില്‍ ‘മൈ സ്റ്റാമ്പ്’ ലഭ്യമാവും. കേരളത്തില്‍ ആദ്യമായാണ് തപാല്‍ വകുപ്പ് മൈ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നതെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭ കോശി പറഞ്ഞു. ഫാമിലി ഫോട്ടോയും സ്റ്റാമ്പിലുപയോഗിക്കാം. 12 സ്റ്റാമ്പുകളുള്ള ഒരു ഷീറ്റിന് 300 രൂപയാണ് വില. എടക്കല്‍ഗുഹ, മുഴുപ്പിലങ്ങാട് ബീച്ച്, രേവതി പട്ടത്താനം തുടങ്ങിയ ചരിത്ര സ്മാരകങ്ങളും കോഴിക്കോട്ടെ പ്രദര്‍ശനത്തോടനുബന്ധിച്ച് സ്റ്റാമ്പുകളില്‍ ഇടംനേടും. ഫെബ്രുവരി 14മുതല്‍ 17വരെയാണ് കോര്‍പറേഷന്‍ ജൂബിലി ഹാളില്‍ പ്രദര്‍ശനം. അത്യപൂര്‍വ സ്റ്റാമ്പുകള്‍ പ്രദര്‍ശനത്തിനത്തെും. ‘കേരാപെക്സ്-2012’ വിളംബരജാഥ നടത്തി. ഹെഡ് പോസ്റ്റ്ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച വിളംബരജാഥ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭാ കോശി ഫ്ളാഗ്ഓഫ് ചെയ്തു.
(Photo & Matter courtesy; madhyamam.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!