ദില്ലി: ഇന്ത്യയിലെവിടെയും റോമിങ് സൗജന്യമാക്കാനും ലൈസന്‍സ് സര്‍ക്കാരിനു തിരിച്ചുനല്‍കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ലളിതമാക്കാനും ദേശീയ ടെലികോം നയത്തില്‍ ശുപാര്‍ശ. സ്‌പെക്ട്രം വിതരണത്തിനു പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും നയം മുന്നോട്ടുവയ്ക്കുന്നു.
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ടെലികോം ധനകാര്യ കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്നു നിര്‍ദേശിക്കുന്ന ടെലികോം പോളിസി 2011 അടുത്തയാഴ്ച ടെലികോം മന്ത്രി കപില്‍ സിബല്‍ പുറത്തിറക്കും.
2ജി സ്‌പെക്ട്രം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്ര അഴിച്ചുപണിയെന്നു പ്രഖ്യാപിച്ച് സിബല്‍ മുന്‍കൈയെടുത്തു തയാറാക്കിയ ടെലികോം നയത്തിന്റെ കരടാണ് അന്തിമഘട്ടത്തില്‍. എ. രാജ രാജിവച്ചതിനെത്തുടര്‍ന്നു ടെലികോം മന്ത്രിസ്ഥാനമേറ്റെടുത്ത സിബല്‍, പുതിയ നയം കൊണ്ടുവരുമെന്നു കഴിഞ്ഞ ജനുവരി ഒന്നിനു പ്രഖ്യാപിച്ചിരുന്നു.
വ്യത്യസ്ത സര്‍ക്കിളുകള്‍ക്കു കീഴിലുള്ള കണക്ഷനും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ നിരവധി ഉപഭോക്തൃ സൗഹൃദ നിര്‍ദേശങ്ങള്‍ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ, സര്‍ക്കിളും ഓപ്പറേറ്ററും മാറിയാലും മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറേണ്ടതില്ലെന്നാകും. ഇപ്പോള്‍ സര്‍ക്കിള്‍ മാറി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യമില്ല.

(courtesy: thatsmalayalam.oneindia.in)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!