കൊച്ചി: പൊതുമുതല്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി ഇടപെടല്‍ ശക്തമായതോടെ സര്‍ക്കാര്‍ സെപ്റ്റംബര്‍ 19ലെ ഹര്‍ത്താലും പണിമുടക്കും മൂലമുണ്ടായ നാശനഷ്ടത്തിന്‍െറ കണക്കെടുക്കുന്നു. എല്ലാ ജില്ലകളില്‍ നിന്നും ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ശേഖരിക്കാനാണ് തീരുമാനം. ഇതിന്സ്റ്റേറ്റ് പബ്ളിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തി. ഡി.ജി.പിയുമായി ചര്‍ച്ച ചെയ്ത ശേഷം ഇതു സംബന്ധിച്ച നിര്‍ദേശം ജില്ലാ മേധാവികള്‍ക്ക് കൈമാറാനാണ് നീക്കം.
ഹര്‍ത്താല്‍, പണിമുടക്ക്, ബന്ദ് തുടങ്ങിയവയുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്ന് നഷ്ടപരിഹാരമോ അതിലേറെയോ ഈടാക്കാന്‍ വ്യവസ്ഥയുണ്ടാവണമെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി നടപടിയെടുക്കുന്നത് പരമാവധി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച് ഒന്നിലേറെ കേസുകളില്‍ കോടതി നടപടിയുണ്ടായി. മറ്റു ചില കേസുകളില്‍ ഈ രീതി നടപ്പാക്കേണ്ടതുണ്ടോയെന്ന കാര്യം പരിഗണനയിലാണ്. നഷ്ടം കെട്ടിവെക്കാന്‍ ബാധ്യസ്ഥനാക്കുന്ന കാര്യത്തില്‍ ഹൈകോടതിക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം കേസുകളില്‍ കോടതിയില്‍നിന്ന് നടപടിയുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഈ തുക കെട്ടിവെക്കാന്‍ ആവശ്യപ്പെടുന്നതു സംബന്ധിച്ച തര്‍ക്കമാണ് ഇപ്പോള്‍ കോടതിക്ക് മുന്നിലുള്ളത്. സര്‍ക്കാര്‍ അനുകൂലിച്ചെങ്കിലും ഏഴുവര്‍ഷമോ അതിന് മുകളിലോ മാത്രം ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ മാത്രമേ അധിക വ്യവസ്ഥകള്‍ ബാധകമാക്കാന്‍ കോടതിക്ക് കഴിയൂവെന്ന എതിര്‍വാദമാണ് നിലവിലുള്ളത്.

(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!