ഡല്‍ഹി വീഥികളിലൂടെ ഇനി സ്ത്രീകള്‍ക്ക് മനസ്സമാധാനത്തോടെ യാത്ര ചെയ്യാം. ശല്യക്കാരെ പിടികൂടാന്‍ പറ്റിയൊരു ആപ്ലിക്കേഷനുമായി വേണം യാത്രയെന്ന് മാത്രം. ഫൈറ്റ് ബാക്ക് എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഒരു മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനാണിത്. ഒരു ബട്ടണ്‍ അമര്‍ത്തി സുഹൃത്തുക്കളേയും കുടുംബത്തേയും പൊലീസിനെയും മാത്രമല്ല അലാറം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റില്‍ വരെ എത്തും.
ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡല്‍ഹി തന്നെയാണ് ആപ്ലിക്കേഷന്റെ ലക്ഷ്യം. രാജ്യത്ത് നടക്കുന്ന നാല് ബലാത്സംഗങ്ങളില്‍ ഒന്നെങ്കിലും ഡല്‍ഹിയില്‍ നടക്കുന്നുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. വാഹനങ്ങളിലും മറ്റും തട്ടിക്കൊണ്ടുപോയാണ് ഇതില്‍ പലതും നടക്കുന്നത്. ഡല്‍ഹിയില്‍ ഓരോ 18 മണിക്കൂറിലും ഒരു സ്ത്രീയെങ്കിലും പീഡനത്തിനിരയാകുന്നെന്നാണ് കണക്ക്.
അടുത്തമാസം അതായത് നവംബറില്‍ 'ഫൈറ്റ് ബാക്ക്' ആപ്ലിക്കേഷന്‍ പുറത്തിറക്കും. വൈപോള്‍ എന്ന പ്രാദേശിക ചാരിറ്റിയാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. എസ്ഒഎസ് അലേര്‍ട്ട് ഉപകരണമായാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. അഞ്ച് പേര്‍ക്ക് ജിപിഎസ് പിന്തുണയുള്ള സ്ഥലവിവരങ്ങള്‍ ഉള്‍പ്പടെ മെസേജ് അയയ്ക്കുകയാണ് ഇത് ചെയ്യുക. പൊലീസിനാകും ഇതിലൊരു സന്ദേശം ലഭിക്കുക. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ അലേര്‍ട്ട് പോസ്റ്റ് ചെയ്യപ്പെടുന്നതുമാണ്.
നാണക്കേട് ഭയന്നും പൊലീസില്‍ അയക്കാന്‍ മടിച്ചുമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ നിശബ്ദരാകുന്നത്. അതിനാല്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതായ ധാരാളം കേസുകള്‍ ഈ മഹാനഗരത്തില്‍ നടക്കുന്നുണ്ടെന്ന് വൈപോള്‍ സഹസ്ഥാപകനായ ഹിന്ദോള്‍ സെന്‍ഗുപ്ത അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് സ്വയം സംരക്ഷണകവചം സൃഷ്ടിക്കുകയാണ് ഈ ആപ്ലിക്കേഷനിലൂടെ ഉദ്ദേശിക്കുന്നത്.
വൈപോള്‍ (whypoll) ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റില്‍ നിന്ന് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ചെറിയൊരു തുക ഇതിനായി ഈടാക്കും. നോക്കിയ, ബ്ലാക്ക്‌ബെറി ഉള്‍പ്പടെയുള്ള ഫോണുകളെ ഇത് പിന്തുണക്കും. ഒരു എസ്എംഎസിന്റെ ചെലവേ എസ്ഒഎസ് അലേര്‍ട്ടിന് വരുന്നുള്ളൂ.

(courtesy:gulfmalayali.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!