ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാന്‍ പലര്‍ക്കും പേടിയാണ്. പിന്‍ നമ്പര്‍ മോഷിടിക്കുക വഴി ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് കാശ് കവരാന്‍ ഒരുപാട് ഫിഷിങ് സൈറ്റുകളും മറ്റും സജീവമാണെന്നത് തന്നെയാണ് ഇതിനു കാരണം. എന്നാല്‍, അടിയന്തരമായ ചില ഘട്ടങ്ങളിലെങ്കിലും ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാതെ തരമില്ലെന്ന അവസ്ഥ വരാറുണ്ട്. ഇത്തരം അവസരങ്ങളില്‍ സുരക്ഷിതമായി പണമിടപാടു നടത്താന്‍ സഹായിക്കുന്നവയാണ് വെര്‍ച്വല്‍ കാര്‍ഡുകള്‍. കാര്‍ഡ് കളഞ്ഞു പോകുന്ന അവസരങ്ങളിലും അക്കൗണ്ടില്‍ നിന്ന് കാശ് പോവാനുള്ള സാധ്യതയേറെയാണ്. ഈ പ്രശ്‌നത്തിനും വെര്‍ച്വല്‍ കാര്‍ഡുകള്‍ പരിഹാരമാവും.
പേരു സൂചിപ്പിക്കുന്നതു പോലെ സ്ഥിരം പിന്‍ നമ്പര്‍ ഇല്ലാത്ത കാര്‍ഡുപയോഗിച്ച് കാശെടുക്കുന്ന രീതി തന്നെയാണിത്. സ്ഥിരം പിന്‍ നമ്പറിന് പകരം ഒരോ ഇടപാടിനും പ്രത്യേകം നമ്പറുകളായിരിക്കും ഈ പദ്ധതിയില്‍ ബാങ്ക് അനുവദിക്കുക. ഒരോ ഇടപാടിനും പ്രത്യേക പിന്‍ നമ്പറുകളാവുമ്പോള്‍ ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടില്‍ നുഴഞ്ഞു കയറാന്‍ സാധിക്കില്ല.
എച്ച്.ഡി.എഫ്.സി ബാങ്ക് അവതരിപ്പിച്ചിരിക്കുന്ന നെറ്റ് സേഫ് എന്ന പദ്ധതി പ്രകാരം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വെര്‍ച്വല്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ് സേഫ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടിന് പരിധി നിശ്ചയിക്കുകയും ചെയ്യാം. കൂടാതെ വിസാ കാര്‍ഡുകള്‍ സ്വീകിരിക്കുന്നിടത്തെല്ലാം വിര്‍ച്വല്‍ കാര്‍ഡുകളും സ്വീകരിക്കുമെന്നത്് വലിയ സൗകര്യമാണ്.
ഐ.സി.ഐ.സി.ഐ ബാങ്ക്, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഈ സൗകര്യം നല്‍കുന്നുണ്ട്. കാര്‍ഡിലൂടെയുള്ള ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ വിസ അംഗീകരിച്ച പ്രത്യേകം ലെയര്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ-വാലറ്റ് കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാവുന്ന കുറഞ്ഞ തുക 10 പത്തു രൂപയും കൂടിയ തുക 50000 രൂപയുമാണ്. ഒരു ഇടപാടിനുള്ള പരമാവധി സമയ പരിധി 48 മണിക്കൂറും. ഇത്തരം കാര്‍ഡുകള്‍ ബാങ്കില്‍ നിന്ന് ലഭിച്ചതിന് 48 മണിക്കൂറിനുള്ളില്‍ തന്നെ റദ്ദാക്കപ്പെടും. ഇതിനുള്ളിലാണ് പണമിടപാട് നടത്തേണ്ടത്. വെര്‍ച്വല്‍ കാര്‍ഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകള്‍ കൃത്യമായി അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ രേഖപ്പെടുത്തുകയും ചെയ്യും.
ഇത്തരം കാര്‍ഡിനായി ബാങ്കില്‍ ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നതും ഉപഭോക്താക്കള്‍ക്ക് സൗകര്യമാവുന്നു. എന്നാല്‍, ഇതിനായുള്ള നടപടി ക്രമങ്ങള്‍ ഒരോ ബാങ്കിനും വ്യത്യസ്ഥമാണ്. രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം മിക്ക ബാങ്കുകളുടെ വെബ്‌സൈറ്റുകളിലും ലഭ്യവുമാണ്. ഇത്തരം കാര്‍ഡുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ ഉപഭോക്താവിന്റെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. കാര്‍ഡ് പരിധി നല്‍കിക്കഴിഞ്ഞാല്‍ പിന്നിട് പാസ്‌വേഡ് സെറ്റ് ചെയ്യാം. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിശ്ചിത തുക ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും കാര്‍ഡിലേക്ക് മാറും. കാര്‍ഡ് ഉപയോഗിക്കാത്ത പക്ഷം നാലു ദിവസത്തിനുള്ളില്‍ തന്നെ തുക
തിരിച്ച് അക്കൗണ്ടിലേക്ക് മാറുകയും ചെയ്യും.

(courtesy:mathrubhumi.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!