ആലപ്പുഴ: സംസ്ഥാനത്ത് ഇ-മെയില്‍ വഴി ജോലിതട്ടിപ്പ് വ്യാപകമാകുന്നു. പ്രമുഖ കമ്പനികളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇ-മെയിലുകള്‍ പ്രചരിക്കുന്നത്. ജോബ് വെബ്സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ മെയിലുകളിലേക്കാണ് വ്യാജ ജോലി വാഗ്ദാനങ്ങള്‍ പ്രചരിക്കുന്നത്. മെഴ്സിഡസ് ബെന്‍സ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇ-മെയിലുകള്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചു. കമ്പനിയുടെ ഇന്‍റര്‍വ്യൂ വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ പുണെയില്‍ നടക്കുമെന്നും വിമാനടിക്കറ്റിനായി 15,700 രൂപ പഞ്ചാബ് നാഷനല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ടിക്കറ്റ് അയച്ചുതരുമെന്നും ഇ-മെയിലില്‍ പറയുന്നു. ലാല്‍സ്വാമി എന്നയാളുടെ പേരിലെ അക്കൗണ്ട് നമ്പറും നല്‍കിയിട്ടുണ്ട്. ഇന്‍റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ പണം തിരികെ നല്‍കാമെന്നും കമ്പനിയുടെ എച്ച്.ആര്‍.ഡി അക്കൗണ്ടാണ് ഇതെന്നുമുണ്ട്. കമ്പനിയുടെ ലെറ്റര്‍ പാഡിലാണ് കത്ത് തയാറാക്കിയിരിക്കുന്നത്. അതിനിടെ, വെള്ളിയാഴ്ച നടക്കേണ്ട ഇന്‍റര്‍വ്യൂ 16ലേക്ക് മാറ്റിയതായും ചിലര്‍ക്ക് മെയില്‍ ലഭിച്ചു. സംശയം തോന്നി പുണെയിലെ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. കമ്പനിയില്‍ ഒഴിവുകളൊന്നും ഇല്ളെന്നും വ്യാജ ഇ-മെയിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. അതേസമയം, ഇത്തരം വ്യാജ ഇ-മെയില്‍ വിലാസങ്ങള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നും വിദേശരാജ്യങ്ങളാണ് ഇതിന്‍െറ ഉറവിടമെന്നും തിരുവനന്തപുരം ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അസിസ്റ്റന്‍റ് കമീഷണര്‍ എന്‍. വിനയ്കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കൂടുതല്‍ ഇ-മെയിലുകളുടെയും ഉറവിടം നൈജീരിയ ഉള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങളാണ്. അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിച്ച ഉടന്‍ ഇവര്‍ അക്കൗണ്ട് ക്ളോസ് ചെയ്യും.
കാര്യമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തും തട്ടിപ്പ് നടത്തും. തട്ടിപ്പ് കണ്ടെത്തിയാല്‍ പോലും സി.ബി.ഐയുടെയോ ഇന്‍റര്‍പോളിന്‍െറയോ സഹായം ആവശ്യമായതിനാല്‍ പ്രതികളെ പിടിക്കാന്‍ കഴിയില്ല.പണം പോയ മാനക്കേട് ഓര്‍ത്ത് പലരും പരാതി നല്‍കാറില്ല.
വിദേശികള്‍ കേരളത്തില്‍ തമ്പടിച്ചും തട്ടിപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. 2009ല്‍ രണ്ട് നൈജീരിയന്‍ സ്വദേശികളെ കണ്ണൂരില്‍നിന്ന് അറസ്റ്റ് ചെയ്തെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ളെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് ഇരട്ടി ആയതായാണ് സൈബര്‍ സെല്ലിന്‍െറ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009ല്‍ 36,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം 86,000 കുറ്റകൃത്യങ്ങളാണ് നടന്നത്. ഇതില്‍ 20000 എണ്ണം പാലക്കാട്ടും 15000 എറണാകുളത്തുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!