തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ഫ്ളാറ്റ് തട്ടിപ്പുകള്‍ തടയാന്‍ ഭവന നിര്‍മാണ നിയന്ത്രണ അതോറിറ്റി സ്ഥാപിക്കുമെന്ന് മന്ത്രി കെ.എം. മാണി. ചട്ടങ്ങള്‍ തയാറാക്കിക്കഴിഞ്ഞുവെന്നും നിയമ വകുപ്പിന്‍െറ പരിശോധനയിലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭവന നിര്‍മാണ വകുപ്പിന്‍െറ പൗരാവകാശ രേഖ ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ അറയ്ക്കല്‍ ബാലകൃഷ്ണപിള്ളക്ക് നല്‍കി പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഫ്ളാറ്റ്/വില്ല നിര്‍മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് ധാരാളം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഭവന നിര്‍മാണ നിയന്ത്രണ അതോറിറ്റി സ്ഥാപിക്കുന്നത്. സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനായിരിക്കും അതോറിറ്റി ചെയര്‍മാന്‍. ഭവന നിര്‍മാണ മേഖലയില്‍ വൈദഗ്ധ്യമുള്ള രണ്ട് അംഗങ്ങളുമുണ്ടാകും. അതോറിറ്റി നടപടിയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഹൈക്കോടതി ജഡ്ജി ചെയര്‍മാനും രണ്ടംഗങ്ങളുമുള്ള അപലേറ്റ് അതോറിറ്റിയെ സമീപിക്കാം. ഇന്ന് നിലവിലുള്ള 1983 ലെ അപ്പാര്‍ട്ട്മെന്‍റ് ഓണര്‍ഷിപ് ആക്ട് കാലോചിതമായി പരിഷ്കരിക്കും. ഉപഭോക്താക്കളില്‍ നിന്ന് പണം സ്വരൂപിച്ചശേഷമാണ് പലപ്പോഴും ഫ്ളാറ്റ് നിര്‍മാണം ആരംഭിക്കുന്നത്. പണം സ്വീകരിക്കുന്ന വേളയില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഫ്ളാറ്റ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാവാറില്ല. ഇത്തരം പരാതികള്‍ പരിഗണിക്കുന്നതിനാണ് അതോറിറ്റി രൂപവത്കരിക്കുന്നത്. ഫ്ളാറ്റ് നിര്‍മാണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന പെര്‍മിറ്റ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അതോറിറ്റിയുടെ നിരീക്ഷണത്തിലായിരിക്കും. നിര്‍മാണത്തിന്‍െറ വിശദാംശങ്ങളും പരിശോധനാ വിധേയമാക്കും.സംസ്ഥാനത്ത് പൊതുമേഖലയില്‍ ഹൗസിങ് ഫിനാന്‍സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ സ്ഥാപിക്കും. ദുര്‍ബല വിഭാഗങ്ങളുടെ ഭവന പരിരക്ഷക്കായി ഹൗസിങ് റിസ്ക് ഫണ്ട് രൂപവത്കരിക്കും. പൊതു - സ്വകാര്യ പങ്കാളിത്തതോടെ ഭവന നിര്‍മാണ മേഖലയെ പ്രോല്‍സാഹിപ്പിക്കും. ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം നാലിന് മാസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ശില്‍പശാലയില്‍ കരട് പാര്‍പ്പിട നയം ചര്‍ച്ചചെയ്യും.
(courtesy: madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!