തിരുവനന്തപുരം: തൊഴിലാളികള്‍ക്കായി താരതമ്യന ചെലവ് കുറഞ്ഞ ഭവനപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍. തൊഴില്‍ വകുപ്പിലേക്ക് നടന്ന ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്വോര്‍ട്ടേഴ്സ് നിര്‍മിക്കും. സ്വന്തമായി കെട്ടിടമുള്ള ഇ.എസ്.ഐ ആശുപത്രികളും ഡിസ്പെന്‍സറികളും നവീകരിക്കും. ഇതിനായി 9.74 കോടി അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആസൂത്രണബോര്‍ഡിലെ ഐ.ടി കണ്‍സല്‍ട്ടന്‍റ് നിയമനത്തിന് താന്‍ ശിപാര്‍ശ കത്ത് നല്‍കിയെന്ന പ്രതിപക്ഷ വിമര്‍ശനത്തില്‍ കഴമ്പില്ല. വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ മിക്ക പൊതുപ്രവര്‍ത്തകരും അത്തരം കത്തുകള്‍ നല്‍കിയിട്ടുണ്ട്. താന്‍ നല്‍കിയ കത്തില്‍ നിയമനം നല്‍കണമെന്നോ ജോലിക്ക് പരിഗണിക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ളെന്നും മന്ത്രി വ്യക്തമാക്കി.
സിനിമാ ഇതര കലാകാരന്മാര്‍ക്കും ക്ഷേമപദ്ധതി വരുന്നു
തിരുവനന്തപുരം: നാടകം, പരമ്പരാഗതകലകള്‍, സംഗീത- നൃത്തനാടകങ്ങള്‍ ഉള്‍പ്പെടെ സിനിമായിതര രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്ഷേമപദ്ധതി ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയിലാദ്യമായാണ് ഈ പദ്ധതിയെന്ന് മന്ത്രി കെ.സി. ജോസഫ്, കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യാകൃഷ്ണമൂര്‍ത്തി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള സംഗീതനാടക അക്കാദമി സമര്‍പ്പിച്ച നിര്‍ദേശപ്രകാരമാണ് തീരുമാനം.പ്രഫഷനല്‍- പാരമ്പര്യ- സംഗീതനാടകങ്ങളില്‍പെട്ടവര്‍ക്ക് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്, 50,000 രൂപയുടെ ആരോഗ്യപരിരക്ഷ എന്നിവ പ്രധാന തീരുമാനങ്ങളാണ്. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. കൂടാതെ ഇവരെ ഇ.എസ്.ഐ പരിധിയില്‍ കൊണ്ടുവരും. ബി.പി.എല്‍ ലിസ്റ്റിലുള്ള കലാകാരന്മാര്‍ക്ക് ഓണക്കാലത്ത് 1000 രൂപയുടെ സപൈ്ളകോ കിറ്റ് നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങള്‍ക്ക് ലക്ഷം രൂപ സബ്സിഡി നല്‍കും. അത് പ്രഫഷനല്‍, അമച്വര്‍, ലഘുനാടകങ്ങള്‍ എന്നിവക്കെല്ലാം ബാധകമാണ്. സര്‍ക്കസ് ഉള്‍പ്പെടെ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഭൂമി തറവാടക സൗജന്യമാക്കി നല്‍കും. നാടക വാഹനങ്ങള്‍ക്ക് റോഡ് ടാക്സ് സൗജന്യമാക്കും. നാടകങ്ങളുടെ ജനകീയവത്കരണത്തിന് അന്തര്‍ദേശീയ നാടകമേള സംഘടിപ്പിക്കും. കൂടുതല്‍ റിഹേഴ്സല്‍ സെന്‍ററുകള്‍ സ്ഥാപിക്കും. ജില്ലതോറും വാരാന്ത്യ നാടകങ്ങള്‍ അവതരിപ്പിക്കും. സ്കൂള്‍ ഓഡിറ്റോറിയങ്ങള്‍ വാടകക്കെടുത്താണ് നാടകം അവതരിപ്പിക്കുക.
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!