ഇന്ത്യാക്കാരന് പ്രവാസിയായി മാറുമ്പോള്‍ സാധാരണ ഗതിയില്‍ ബാങ്ക് അക്കൗണ്ട് ഓര്‍ത്താണ് ആശങ്കപ്പെടുക. എന്‍.ആര്‍.ഇ അക്കൗണ്ടിനെ അപേക്ഷിച്ച് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണത്തിന് കൂടുതല്‍ പലിശ കിട്ടുമെന്ന ചിന്ത തന്നെ കാരണം. എന്നാല്‍, നിയമപ്രകാരം വിദേശ ഇന്ത്യാക്കാരന് നാട്ടില്‍ എസ്.ബി അക്കൗണ്ട് പാടില്ല. പക്ഷെ മറ്റൊരു വഴിയുണ്ട്; സേവിങ്‌സ് അക്കൗണ്ട് എന്‍.ആര്‍.ഇ അക്കൗണ്ട് അക്കി മാറ്റുക എന്നതാണത്. എന്‍.അര്‍.ഇ അക്കൗണ്ടിലും എന്‍.ആര്‍.ഒ അക്കൗണ്ടിലുമുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശയും സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയും ഒന്നു തന്നെ -നാല് ശതമാനം.
അക്കൗണ്ട് ഈ തരത്തില്‍ മാറ്റേണ്ടത് സംബന്ധിച്ച് ബാങ്കിനെ അറിയിച്ചാല്‍ പ്രശ്‌നം തീരും. ഈ രണ്ട് അക്കൗണ്ടിലുമുള്ള ഇടപാടുകള്‍ ഇന്ത്യന്‍ രൂപയെ അടിസ്ഥാനപ്പെടുത്തിയാണ്. നാട്ടിലേക്ക് അയക്കാവുന്ന പണത്തിന്റെ പരിധിയില്‍ മാത്രമാണ് വ്യത്യാസം. എന്‍.ആര്‍.ഇ അക്കൗണ്ടില്‍ വിദേശത്തു നിന്നുള്ള പണം മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കൂ. ഇത് വിദേശ അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ മാറ്റാനും സാധിക്കും. പിന്നീട് ഈ പണത്തിന് നികുതിയടക്കേണ്ടതില്ല.
എന്നാല്‍, എന്‍.ആര്‍.ഒ അക്കൗണ്ടില്‍ ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന ഏതുതരത്തിലുള്ള വരുമാനവും നിക്ഷേപിക്കാന്‍ സാധിക്കും. പക്ഷെ ഈ അക്കൗണ്ട് വഴി നാട്ടിലേക്ക് കൊണ്ടുവരാവുന്ന പണത്തിന് കൃത്യമായ പരിധിയുണ്ട്. 10 ലക്ഷം ഡോളര്‍ (4.5 കോടി രൂപ) മാത്രമേ ഒരു വര്‍ഷം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കൂ. അതുപോലെ ഇതില്‍ നിന്നും ലഭിക്കുന്ന പലിശക്ക് 30 ശതമാനം നികുതിയും നല്‍കേണ്ടതായി വരും.
എഫ്.ഡി അക്കൗണ്ടിന്
വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ ഫികസ്ഡ് ഡെപോസിറ്റ് അക്കൗണ്ട് പാടില്ലെന്നാണ് നിയമം. എന്നാല്‍, ഭാര്യ, അമ്മ, മറ്റേതെങ്കിലും അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പം ജോയിന്റ് അക്കൗണ്ട് എടുത്തതിന് ശേഷമാണ് വിദേശത്തേക്ക് പോവുന്നതെങ്കില്‍ ഇത് ബാങ്കിനെ അറിയിക്കേണ്ടതാണ്. അക്കൗണ്ട് കാലയളവ് പൂര്‍ത്തിയാവുന്നതു വരെ തുടരാന്‍ ബാങ്ക് അനുവദിക്കുമെങ്കിലും പിന്നിട് പുതുക്കാന്‍ അനുവദിക്കില്ല. പക്ഷെ, എന്‍.ആര്‍.ഐക്ക് എന്‍.ആര്‍.ഒ അക്കൗണ്ട് തുറക്കുമ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്ന അടുത്ത ബന്ധുവിനെ സെക്കന്‍ഡ് ഹോള്‍ഡറായി വെയ്ക്കാവുന്നതാണ്. അതേസമയം, ഫികസഡ് ഡിപോസിറ്റിന് നോമിനിയായി വിദേശ ഇന്ത്യക്കാരെ വെയ്ക്കുന്നതില്‍ തടസ്സമില്ല.

(courtesy: Mathrubhumi.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!