കോഴിക്കോട്: സംസ്ഥാനത്ത് ഒന്നാം ക്ളാസ് മുതല്‍ കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. വിദ്യഭ്യാസരംഗത്ത് വലിയ മുന്നേറ്റം നടക്കുന്ന ഇക്കാലത്ത് ഇത് അനിവാര്യമാണെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പത്താം തരം തുല്യതാ ക്ളാസിന്‍െറ ആറാം ബാച്ച് ഉദ്ഘാടനം ടൗണ്‍ഹാളില്‍ നിര്‍വഹിക്കവെ മന്ത്രി പറഞ്ഞു.
നിലവില്‍ എട്ടാം ക്ളാസ് മുതലാണ് കമ്പ്യൂട്ടര്‍ പഠനം നടക്കുന്നത്.സാക്ഷരതാ പ്രേരക്മാരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നകാര്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രേരക്മാര്‍ക്ക് മാന്യമായ വേതനം ലഭിക്കുന്നില്ളെന്ന് സര്‍ക്കാറിന് ബോധ്യമായിട്ടുണ്ട്. അവരുടെ ഫെസ്റ്റിവല്‍ അലവന്‍സ് വര്‍ധിപ്പിച്ചത് ആശ്വാസ നടപടിയുടെ ഭാഗമായിരുന്നു.
സംസ്ഥാനത്തെ അക്ഷരമറിയാത്ത 20 ലക്ഷം പേര്‍ ഇനിയുമുണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!