തിരുവനന്തപുരം: എം.എല്‍.എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അടക്കം പ്രതിമാസ വേതനം ഇരട്ടിയോളം വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. നിലവില്‍ 20,300 രൂപ ലഭിക്കുന്ന എം.എല്‍.എമാരുടെ വേതനം 40,250 രൂപയായി വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ.
മന്ത്രിമാര്‍, സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ ശമ്പളം 1000 രൂപയില്‍ നിന്ന് 10,000രൂപയാക്കി ഉയര്‍ത്തണമെന്ന് ശിപാര്‍ശയുണ്ട്. പ്രതിദിന അലവന്‍സ് സംസ്ഥാനത്തിനകത്ത് 750 രൂപയായും പുറത്ത് 900 രൂപയായും ഉയര്‍ത്തണം. നിലവിലിത് 500ഉം 600ഉം രൂപയാണ്. എം.എല്‍.എമാര്‍ക്ക് മണ്ഡലത്തില്‍ 7500 രൂപ ശമ്പളത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കാന്‍ അനുമതി നല്‍കണമെന്നും ശിപാര്‍ശയുണ്ട്.
എം.എല്‍.എമാരുടെ മറ്റ് അലവന്‍സുകള്‍ ശിപാര്‍ശ ചെയ്തതും ഇപ്പോഴുള്ളതും യഥാക്രമം:
ഫിക്‌സഡ് അലവന്‍സ് 8500 (300)
മണ്ഡല അലവന്‍സ് 6500 (5000)
ടെലഫോണ്‍ അലവന്‍സ് 6500 (5000)
ടിഎ വര്‍ധനയില്ല (10,000)
പുതുതായി മൂന്നു അലവന്‍സുകള്‍ക്ക് കൂടി ശിപാര്‍ശയുണ്ട്.
ഡ്രൈവര്‍ അലവന്‍സ് 6250
ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 1000
സംച്വറി അലവന്‍സ് 1500
ഫിക്‌സഡ് അലവന്‍സ് 8500 (300)
മണ്ഡല അലവന്‍സ് 6500 (5000)
ടെലഫോണ്‍ അലവന്‍സ് 6500 (5000)
ടിഎ വര്‍ധനയില്ല (10,000)
പുതുതായി മൂന്നു അലവന്‍സുകള്‍ക്ക് കൂടി ശിപാര്‍ശയുണ്ട്.
ഡ്രൈവര്‍ അലവന്‍സ് 6250
ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 1000
സംച്വറി അലവന്‍സ് 1500
(courtesy:madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!