വിവരാവകാശ നിയമപ്രകാരം എത്ര വര്‍ഷം പഴക്കമുള്ള രേഖകള്‍ ലഭിക്കും? 20 വര്‍ഷത്തിലധികം പഴക്കമുള്ള രേഖകള്‍ നല്‍കാന്‍ നിര്‍വാഹമില്ളെന്ന മറുപടി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്. നിയമം ‘വിവര’ത്തിന് കാലപരിധി നിര്‍ണയിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരം.
എറണാകുളം ജില്ലയിലെ ഒരു സബ് രജിസ്ട്രാര്‍ ഓഫിസില്‍ ആധാരത്തിന്‍െറ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട കാര്‍ത്തികേയന്, രേഖ 20 വര്‍ഷത്തിനുമേല്‍ പഴക്കമുള്ളതിനാല്‍ നല്‍കാനാവില്ളെന്നായിരുന്നു ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി. സബ്രജിസ്ട്രാറുടെ ഈ നടപടി സംസ്ഥാന വിവരാവകാശ കമീഷനില്‍ ചോദ്യംചെയ്യപ്പെട്ടു.
മറുപടി തെറ്റാണെന്നും രേഖ നല്‍കണമെന്നും കമീഷന്‍ ഉത്തരവിട്ടു. രജിസ്ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണ മാറ്റാനായി ഒരു സര്‍ക്കുലര്‍ തന്നെ വകുപ്പ് പിന്നീട് പുറപ്പെടുവിച്ചു.
ഈ തെറ്റിദ്ധാരണ രജിസ്ട്രേഷന്‍ വകുപ്പിന് മാത്രമല്ല, പബ്ളിക് സര്‍വീസ് കമീഷനുമുണ്ടായി. 20 വര്‍ഷം കഴിഞ്ഞുവെന്ന കാരണം ചൂണ്ടിക്കാട്ടി പബ്ളിക് സര്‍വീസ് കമീഷന്‍ പല അപേക്ഷകളും നിരസിച്ചു. ഇത് വിവരാവകാശ കമീഷന്‍െറ ഇടപെടലിനെ ക്ഷണിച്ചുവരുത്തി. രേഖകള്‍ നല്‍കാന്‍ പി.എസ്.സിക്ക് നിര്‍ദേശം നല്‍കി. വിവരാവകാശ നിയമത്തിലെ 8(3) വകുപ്പിന്‍െറ തെറ്റായ വായനയാണ് ഈ ആശയക്കുഴപ്പത്തിന് കാരണമായത്. സംസ്ഥാന സര്‍ക്കാറിന്‍െറതുള്‍പ്പെടെ ആദ്യകാലത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലും ഈ തെറ്റ് കടന്നുകൂടിയത് തെറ്റിദ്ധാരണക്ക് ബലംനല്‍കി. 2006ല്‍ കേന്ദ്ര വിവരാവകാശ കമീഷന്‍ എസ്.ആര്‍. പെര്‍ഷാദിന്‍െറ കേസില്‍ 20 വര്‍ഷത്തിനുശേഷമുള്ള രേഖകള്‍ നല്‍കണമെന്ന് പൊതു അധികാരിക്ക് നിര്‍ദേശം നല്‍കി. പിന്നീട്, കേന്ദ്രസര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം വിവരാവകാശ നിയമം നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സിയായ കേന്ദ്ര പേഴ്സനല്‍ ആന്‍ഡ് ട്രെയ്നിങ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ച് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു.
വിവരാവകാശ നിയമത്തിലെ എട്ടും ഒമ്പതും വകുപ്പുകള്‍ പ്രകാരം വിലക്കാത്ത വിവരങ്ങളും രേഖകളും ലഭിക്കാന്‍ പൗരന് അവകാശമുണ്ട്. എട്ടാം വകുപ്പിലെ (എ) മുതല്‍ (ജെ) വരെയുള്ള പത്തു കാര്യങ്ങള്‍ പൗരന് നല്‍കാനുള്ള ബാധ്യത പൊതു അധികാരിക്കില്ല. ഇതില്‍ (എ), (സി), (ഐ) എന്നിവയുടെ നിരോധം സ്ഥിരമാണ്. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, നിയമനിര്‍മാണസഭകളുടെ സവിശേഷ അവകാശങ്ങളെ ഹനിക്കുന്ന വിവരങ്ങള്‍, മന്ത്രിസഭാ രേഖകള്‍ എന്നിവയാണവ. ഈ വിവരങ്ങളുടെ നിരോധം ശാശ്വതമാണ്. എന്നാല്‍, മറ്റ് വിലക്കപ്പെട്ട വിവരങ്ങള്‍ 20 വര്‍ഷത്തിനുശേഷം വെളിപ്പെടുത്തേണ്ടതാണെന്ന് 8(3) വകുപ്പ് അനുശാസിക്കുന്നു. ചുരുക്കത്തില്‍ (ബി), (ഡി), (ഇ), (എഫ്), (ജി), (എച്ച്), (ജെ) എന്നീ വിവരങ്ങളുടെ വിലക്കിന് 20 വര്‍ഷം മാത്രമേ ആയുസ്സുള്ളൂ.
വിവരാവകാശ നിയമത്തിലെ 8(3) വകുപ്പുപ്രകാരം കുറഞ്ഞത് 20 വര്‍ഷമെങ്കിലും ഒൗദ്യോഗിക രേഖകള്‍ സൂക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന ഒരു വാദവും ഉയര്‍ന്നിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ വികാസത്തിന്‍െറ സാധ്യതകള്‍ ഉപയോഗിച്ച് രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതാണ്.
കമ്പ്യൂട്ടര്‍ യുഗത്തിനു മുമ്പേ രൂപംകൊണ്ട ഫയല്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമംതന്നെ കാലഹരണപ്പെട്ട സാഹചര്യത്തിലാണ് ഈ വാദം പ്രബലമാകുന്നത്. എന്നാല്‍, ഒരു സ്ഥാപനത്തിലെ രേഖകള്‍ എത്ര വര്‍ഷമാണ് സൂക്ഷിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം ആ സ്ഥാപനത്തിനുതന്നെയാണ്. നിയമാനുസൃതം നശിപ്പിക്കപ്പെട്ട ഒരു രേഖ നല്‍കണമെന്ന് പൊതു അധികാരിയെ നിര്‍ബന്ധിക്കാന്‍ വിവരാവകാശ കമീഷന് കഴിയില്ളെന്ന നിലപാടാണ് കമീഷന്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, റിട്ടെന്‍ഷന്‍ പീരിയഡ് നുശേഷവും രേഖകള്‍ നശിപ്പിക്കാതെ ഏതെങ്കിലും പൊതു അധികാരി സൂക്ഷിക്കുന്നുവെങ്കില്‍ അത് ലഭിക്കാന്‍ പൗരന് അവകാശമുണ്ട്. എന്നാല്‍, 20 വര്‍ഷം കഴിഞ്ഞു എന്നപേരില്‍ ആധാരത്തിന്‍െറ പകര്‍പ്പ് സബ്രജിസ്ട്രാര്‍ ഓഫിസര്‍ക്ക് നിരസിക്കാന്‍ കഴിയില്ല. കാരണം, ഇത്തരം രേഖകള്‍ നശിപ്പിക്കാന്‍ വ്യവസ്ഥയില്ല. പൊതു അധികാരിയുടെ കൈവശമുണ്ടെങ്കില്‍ അത് പൗരന് നല്‍കുകതന്നെ വേണം.

വെളിപ്പെടുത്താന്‍ വിലക്ക്
വിവരാവകാശ നിയമത്തിലെ 8(1), 9 വകുപ്പുകള്‍ പ്രകാരം ചില വിവരങ്ങളെ വെളിപ്പെടുത്തുന്നതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു.
1. രാജ്യ രക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍.
2. കോടതിയലക്ഷ്യമായേക്കാവുന്ന വിവരങ്ങള്‍.
3. നിയമ നിര്‍മാണ സഭകളുടെ സവിശേഷ അവകാശത്തെ ഹനിക്കുന്ന വിവരങ്ങള്‍.
4. മൂന്നാം കക്ഷിയുടെ മത്സരാവസ്ഥക്ക് ഹാനികരമാകാന്‍ സാധ്യതയുള്ള വ്യാപാര രഹസ്യങ്ങള്‍, ബൗദ്ധിക സ്വത്തവകാശങ്ങള്‍ (പൊതുതാല്‍പര്യം ഉണ്ടെന്ന് തെളിയുന്ന പക്ഷം ഇവ നല്‍കണം)
5. വിശ്വാസാധിഷ്ഠിതമായ ബന്ധത്തിന്‍െറ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങള്‍ (പൊതുതാല്‍പര്യമുണ്ടെങ്കില്‍ ഇവ നല്‍കണം).
6. വിദേശ സര്‍ക്കാറില്‍നിന്ന് ലഭിച്ച രഹസ്യ വിവരങ്ങള്‍.
7. വ്യക്തിയുടെ ജീവനോ സുരക്ഷയോ അപകടത്തിലാക്കുന്ന രഹസ്യ വിവരങ്ങള്‍.
8. അന്വേഷണത്തെയോ അറസ്റ്റിനെയോ പ്രോസിക്യൂഷനെയോ തടസ്സപ്പെടുത്താവുന്ന വിവരങ്ങള്‍.
9. മന്ത്രിസഭാ രേഖകള്‍ (തീരുമാനമെടുത്താല്‍ അവ നല്‍കണം).
10. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍.
11 വ്യക്തിയുടെ പകര്‍പ്പവകാശ ലംഘനമായേക്കാവുന്ന വിവരങ്ങള്‍ (സര്‍ക്കാറിന് പകര്‍പ്പവകാശമില്ല) 9ാം വകുപ്പ്.

(courtesy:madhyamam)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!