മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ട്രഷറി വഴി വിതരണം ചെയ്തിരുന്നത് ബാങ്ക് വഴിയാക്കി ധനവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ 23ന് ഇറക്കിയ (ജി.ഒ.പി 402/11 ഫിന്‍ 23.09.11) ഉത്തരവ് ചൊവ്വാഴ്ച ട്രഷറി ഓഫിസര്‍മാര്‍ക്ക് ലഭിച്ചു. ശമ്പള ബില്ളെഴുതുന്ന ഡ്രോയിങ് ഓഫിസര്‍മാര്‍ പേ ഓര്‍ഡര്‍ ചെക്കിനൊപ്പം ജീവനക്കാരുടെ അക്കൗണ്ട് നമ്പറും വിവരങ്ങളും കൈമാറണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടെ ട്രഷറികളില്‍നിന്നും വിതരണം ചെയ്ത ശമ്പളവും മറ്റാനുകൂല്യങ്ങളും മേലില്‍ ഷെഡ്യൂള്‍ ബാങ്കുകള്‍ മുഖേനയായിരിക്കും ലഭ്യമാവുക.സംസ്ഥാനത്തെ അഞ്ചര ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമായിരുന്നു ട്രഷറി സേവിങ്സ് ബാങ്ക് മുഖേന വിതരണം ചെയ്തിരുന്നത്.2009ല്‍ ഇത്തരത്തില്‍ ഒരു നിര്‍ദേശം ധനവകുപ്പ് കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് മുമ്പാകെ വിവരങ്ങള്‍ ധരിപ്പിച്ചതിനെത്തുടര്‍ന്ന് ശമ്പള വിതരണം ട്രഷറികള്‍ മുഖേനത്തന്നെ നിലനിര്‍ത്തുകയായിരുന്നു. വന്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ ബാങ്കുകളിലെ എ.ടി.എം മുഖേന ശമ്പളം പിന്‍വലിക്കുമ്പോള്‍ ബാക്കിവരുന്ന തുക ബാങ്കുകളില്‍തന്നെ കിടക്കുകയും അവരുടെ ബിസിനസ് വര്‍ധിപ്പികാന്‍ ഇടവരുത്തുകയും ചെയ്യും. നിലവില്‍ 5500 കോടി രൂപയാണ് ട്രഷറി സേവിങ്സ് ബാങ്കില്‍ പിന്‍വലിക്കാത്ത ശമ്പളമായി കിടക്കുന്നതെന്ന് ട്രഷറി ജീവനക്കാര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്ത് വന്ന ശമ്പള പരിഷ്കരണത്തിനുശേഷം ഒരു ട്രഷറി സേവിങ്സ് ബാങ്കില്‍ ഒന്നേകാല്‍ കോടി രൂപ വരെ ശമ്പള വിതരണത്തിനുശേഷം നിക്ഷേപം ബാക്കിനില്‍ക്കുന്നതായി പറയുന്നു. ബാങ്ക് വഴി ശമ്പള വിതരണം ആരംഭിച്ചാല്‍ ഈ തുകകളത്രയും ബാങ്കിന്‍െറ നിക്ഷേപമായി മാറും. ഒപ്പം സര്‍ക്കാറിന് കൈകാര്യം ചെയ്യാന്‍ പണമില്ലാത്ത അവസ്ഥയുമുണ്ടാകും.പണമിടപാടുകള്‍ ട്രഷറികളില്‍നിന്നു മാറ്റി ബാങ്കുകള്‍ വഴിയാക്കണമെന്ന് റിസര്‍വ് ബാങ്ക് നേരത്തെമുതല്‍ നിര്‍ദേശിച്ചുവരുന്നതാണ്. ഇതിന്‍െറ ഭാഗമായാണ് പുതിയ ഉത്തരവെന്നാണ് വിശദീകരണം.
(courtesy: Madhyamam.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!