ആലുവ: വില്ലേജാഫീസുകള്‍ വഴി വിതരണം ചെയ്യുന്ന ജാതി സര്‍ട്ടിഫിക്കററുള്‍പ്പെടെ വിവിധ സര്‍ട്ടിഫിക്കററുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കേരള ലാന്‍ഡ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളുമായുളള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ വില്ലേജാഫീസുകള്‍ വഴി 23 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്. പല സര്‍ട്ടിഫിക്കററുകളും ഒരേ സ്വഭാവമുളളവയാണ്. അതിനാല്‍ സര്‍ട്ടിഫിക്കററുകളുടെ എണ്ണം കുറയ്ക്കും. സര്‍ട്ടിഫിക്കററുകളുടെ പെരുപ്പവും കുറഞ്ഞ കാലാവധിയും മൂലം വില്ലേജ് ജീവനക്കാരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വില്ലേജാഫീസുകളുടെ കമ്പ്യൂട്ടര്‍വത്ക്കരണ നടപടികള്‍ ആരംഭിക്കും. എല്ലാ രേഖകളും ഡിജിറ്റിലൈസ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും
Courtesy:madhyamam)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!