റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി ഒമ്പതും അതില്‍ കുറവും തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങളിലും സൗദികളെ നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ച് തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ചെറുകിട സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണമെന്നാണ് പുതിയ ചട്ടം. 'നിതാഖാത്' പദ്ധതി ചെറുകിട സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കേണ്ടതില്ലെന്നായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ അധികൃതര്‍ നിലപാട് മാറ്റുകയായിരുന്നു. ബിനാമി ബിസിനസ് പ്രവണത തടയുകയും ചെറുകിടസ്ഥാപനങ്ങള്‍ നടത്തുന്ന സൗദി യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.
സ്ഥാപനത്തില്‍ നിയമിക്കുന്ന സ്വദേശിയുടെ വിവരങ്ങള്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യണം. അതേസമയം ഉടമയായ സൗദി പൗരനെ സ്ഥാപനത്തിലെ സ്വദേശി ജീവനക്കാരനായി കണക്കാക്കും. ഇതിന് മറ്റു സ്ഥാപനങ്ങളില്‍ അവര്‍ ജോലി ചെയ്യരുതെന്ന് വ്യവസ്ഥയുണ്ട്. പുതിയ ചട്ടം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

(courtesy:gulfmalayali.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!