നികുതിയടയ്ക്കുന്ന ഓരോ പൗരന്റേയും വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച പുതിയ മാര്‍ഗമാണ് പാന്‍ കാര്‍ഡ്. ഓരോ പൗരനും ഒരു നമ്പര്‍ എന്ന രീതിയില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു വയ്ക്കുന്നതിനായാണ് പാന്‍ കാര്‍ഡ് നല്‍കുന്നത്. ഇന്ന് പലതരത്തിലുള്ള ക്രയവിക്രയത്തിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. ഒരു കാര്‍ വാങ്ങുന്നതിനാകട്ടെ പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനാവട്ടെ,ഇന്നിപ്പോള്‍ 50 ,000 രൂപയ്ക്കു മുകളില്‍ പണം ബാങ്കില്‍ നിന്നെടുക്കാനും, അടക്കാനും, സ്വര്‍ണം വാങ്ങാനും (5 ലക്ഷതിനുമുകളില്‍) മുച്ചാല്‍ ഫണ്ട്, ഓഹരി മുതലായ നിക്ഷേപങ്ങള്‍ക്കും, പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അപേക്ഷിച്ചാല്‍ 25 ദിവസത്തോളം എടുക്കും കിട്ടാന്‍ എന്നതിനാല്‍ , പ്രവാസികള്‍ എല്ലാവരും എടുത്തു വക്കുന്നത് നന്നായിരിക്കും. പാന്‍കാര്‍ഡുണ്ടെങ്കില്‍ വേറെ തിരിച്ചറിയല്‍ രേഖയൊന്നുമില്ലാതെ തന്നെ കാര്യം നടക്കും.
എന്നാല്‍, പാന്‍കാര്‍ഡിന് അപേക്ഷിക്കുക എങ്ങനെയെന്നുള്ള അന്വേഷണം പലപ്പോഴും തെറ്റായ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിലെക്കാന് കൊണ്ടെത്തിക്കുക. വിദേശങ്ങളില്‍ 1500 ഉം അതിലതികവും ഇന്ത്യന്‍ രൂപ ഈടാക്കിയാണ് പ്രവാസികള്‍ക്ക് ഈ സേവനം നല്‍കുന്നതെന്ന് ഈ ബ്ലോഗര്‍ക്കരിയം. എന്നാല്‍ മാന്യമായ ചാര്‍ജില്‍ ആവശ്യക്കാര്‍ക്ക് പാന്‍ കാര്‍ഡ് എടുക്കുന്നതിലെക്കായി ബ്ലോഗ്ഗേറെ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്. മെയില്‍ വഴിയോ അല്ലെങ്കില്‍ ബ്ലോഗ്ഗെരുടെ പി ആര്‍. ഓഫീസു വഴിയോ ഈ സേവനം നിങ്ങള്ക്ക് ഉപയോഗപ്പെടുതവുന്നതാണ്. യു.ടി.ഐ നിക്ഷേപക സേവനങ്ങളുടെ വെബ്‌സൈറ്റില്‍ ഇത് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ് http//www.utiitsl.co.in/form49a.html
എന്‍.എസ്.ഡിഎല്ലിന്റെ വെബ്‌സൈറ്റില്‍ നിന്നും പാനിനായുള്ള അപേക്ഷ ലഭിക്കും. അപേക്ഷ ആദായ നികുതി വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന എ4 സൈസ് ജി.എസ്.എം കടലാസില്‍ തന്നെ പ്രിന്റ് എടുക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിച്ചേക്കാം. അപേക്ഷ പൂരിപ്പിക്കുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ് ഇതിനായി https://tin.tin.nsdl.com/pan/Instructions49A.html#instruct_form49Aഎന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.
എന്‍.എസ്.ഡിഎല്ലിന്റെ വെബ്‌സൈറ്റില്‍ നിന്നും പാനിനായുള്ള അപേക്ഷ ലഭിക്കും. അപേക്ഷ ആദായ നികുതി വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന എ4 സൈസ് ജി.എസ്.എം കടലാസില്‍ തന്നെ പ്രിന്റ് എടുക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിച്ചേക്കാം. അപേക്ഷ പൂരിപ്പിക്കുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ് ഇതിനായി https://tin.tin.nsdl.com/pan/Instructions49A.html#instruct_form49Aഎന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.
അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫോറത്തിനോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയും ആവശ്യമാണ്. പാസ്പോര്‍ട്ട് കോപിയുടെയോ ഡ്രൈവിങ് ലൈസന്‍സിന്റേയോ പകര്‍പ്പ് തിരിച്ചറിയല്‍ രേഖയായി നല്‍കാവുന്നതാണ്. അപേക്ഷ പൂര്‍ത്തിയിക്കഴിഞ്ഞാല്‍ ഇത് എന്‍.എസ്.ഡി.എല്‍ കേന്ദ്രങ്ങളിലോ യു.ടി.ഐ നിക്ഷേപക സേവന കേന്ദ്രങ്ങളിലോ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. ഇന്ത്യയില്‍ താമസിക്കുന്ന പൗരന്‍മാര്‍ക്ക് 94 രൂപയും വിദേശ ഇന്ത്യക്കാര്‍ക്ക് 744 രൂപയുമാണ് ആദായ നികുതി വകുപ്പ് നിശ്ചയിച്ചിട്ടുള്ള അപേക്ഷാ ഫീസ്.
അടുത്തുള്ള എന്‍.എസ്.ഡി.എല്‍ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനായി http://www.tin-nsdl.com/TINFacili center.asp എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. യു.ടി.ഐ പാന്‍ സേവന കേന്ദ്രങ്ങള്‍ കണ്ടെത്തുവാന്‍ http://www.utitsl.co.in/utitsl/site/contacts.jsp സന്ദര്‍ശിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!