അബൂദബി: അവശ്യ സാധനങ്ങളുടെ വില നിലവാരം ഓണ്‍ലൈനിലൂടെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനം നിലവില്‍ വന്നു. അരി, ഗോതമ്പ്, പഞ്ചസാര, പൗള്‍ട്രി, പാല്‍, ചായ, ഇറച്ചി, മുട്ട, എണ്ണ, മല്‍സ്യം തുടങ്ങിയവ ഉള്‍പ്പെടെ 200 ഇനങ്ങളുടെ വിലയാണ് ആദ്യ ഘട്ടത്തില്‍ എല്ലാ ദിവസവും നിരീക്ഷിക്കുക. ഓണ്‍ലൈന്‍ വില നിരീക്ഷണ സംവിധാനം നടപ്പാക്കാന്‍ സാമ്പത്തികകാര്യ മന്ത്രാലയം നടപടി തുടങ്ങിയതായി 2011 മാര്‍ച്ച് 18ന് 'ഗള്‍ഫ് മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയാണിത്.
ഇന്നലെ ദുബൈയില്‍ നടന്ന ഉപഭോക്തൃ സംരക്ഷണത്തിനുള്ള പരമോന്നത സമിതിയുടെ ഈ വര്‍ഷത്തെ ആദ്യ യോഗത്തില്‍ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സാമ്പത്തികകാര്യ മന്ത്രാലയം, രാജ്യത്തെ പ്രധാന വ്യാപാര ശൃംഖലകള്‍, തുറമുഖങ്ങള്‍, അതിര്‍ത്തി പ്രവേശന കവാടങ്ങള്‍, ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി, എമിറേറ്റുകളിലെ സാമ്പത്തിക വികസന വകുപ്പുകള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് ഈ സംവിധാനം.
ജനങ്ങള്‍ ഏറ്റവും കൂടുതലായി വാങ്ങുന്ന ഇനങ്ങളെന്ന നിലയിലാണ് അരി ഉള്‍പ്പെടെയുള്ളവ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ലുലു ഹൈപര്‍ മാര്‍ക്കറ്റ്, കാരിഫോര്‍, സ്പിന്നീസ് എന്നിവക്ക് പുറമെ വിവിധ കോ-ഓപറേറ്റീവ് സൊസൈറ്റി ശാഖകളും ഇതില്‍ പങ്കാളികളാണ്. ഈ സ്ഥാപനങ്ങളിലെ സാധനങ്ങളുടെ വില നിലവാരം മന്ത്രാലയത്തിന് കീഴിലെ ഓണ്‍ലൈനിലൂടെ ലഭ്യമാകും. ഈയിടെ ഏതാനും ഇനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് 200 ഇനങ്ങളായി വര്‍ധിപ്പിച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായത്. താമസിയാതെ സാധനങ്ങളും സ്ഥാപനങ്ങളും വര്‍ധിപ്പിക്കും. 400 ഇനങ്ങളെങ്കിലും എല്ലാ ദിവസവും നിരീക്ഷിക്കാനാണ് പദ്ധതി.
സംവിധാനം പൂര്‍ണസജ്ജമാകുന്നതോടെ ജനങ്ങള്‍ക്ക് വില നിലവാരം അറിയാന്‍ വ്യാപാര സ്ഥാപനത്തില്‍ പോകേണ്ടിവരില്ല. മന്ത്രാലയ വെബ്സൈറ്റിലൂടെ പ്രധാനപ്പെട്ട മിക്ക സാധനങ്ങളുടെയും വില അറിയാം. താരതമ്യത്തിലൂടെ വില കുറഞ്ഞ സ്ഥാപനത്തില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങാം. രണ്ടാം ഘട്ടത്തിലാണ് ഈ സൗകര്യം ലഭ്യമാകുക.
ബാര്‍കോഡിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈനില്‍ വില ചേര്‍ക്കുക. വിലയിലെ മാറ്റത്തിനനുസരിച്ച് ഓണ്‍ലൈന്‍ ചാര്‍ട്ടില്‍ മാറ്റം വരും. അതുകൊണ്ടുതന്നെ ഏറ്റവും പുതിയ വില നിലവാരമാണ് ലഭ്യമാവുക. ദിവസവും 200 ഇനങ്ങളുടെ വിലയെങ്കിലും നവീകരിക്കും. ആഗോള തലത്തിലെ വില നിലവാരവും യു.എ.ഇയിലെ മൊത്ത നിലവാരവും ഓരോ ആഴ്ചയും ലഭ്യമാക്കും. കസ്റ്റംസ് വിഭാഗത്തില്‍ നിന്ന് ലഭിക്കുന്ന ഇറക്കുമതി ബില്ലിന്റെ അടിസ്ഥാനത്തിലാണ് മൊത്ത നിലവാരം കണ്ടുപിടിക്കുക. മാത്രമല്ല, ഇറക്കുമതിയുടെ അളവ്, പ്രാദേശിക ഉല്‍പാദന തോത് തുടങ്ങിയ കാര്യങ്ങളും ഓണ്‍ലൈനില്‍ രേഖപ്പെടുത്തും.
സംവിധാനത്തിന്റെ പ്രധാന നേട്ടം, വ്യാപാരികള്‍ അമിത വില ഈടാക്കുന്നത് തടയാനും വില നിലവാരം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാനും മന്ത്രാലയത്തിന് സാധിക്കുമെന്നതാണ്. വിപണിയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ചും മന്ത്രാലയത്തിന് കൃത്യമായ വിവരം ലഭിക്കും. ഏതെങ്കിലും സാധനത്തിന് ക്ഷാമം നേരിടുന്നുണ്ടെങ്കില്‍ ഇക്കാര്യം ഉടന്‍ മനസ്സിലാകുന്നതിനാല്‍ പരിഹാര നടപടിയുണ്ടാകും. ആഗോള വില നിലവാരം അറിയാന്‍ ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനുമായി ഈ സംവിധാനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്.
(kadappadu; madhyamamonline.com/ Heading Link will gone to the real site !)ഇന്നലെ ദുബൈയില്‍ നടന്ന ഉപഭോക്തൃ സംരക്ഷണത്തിനുള്ള പരമോന്നത സമിതിയുടെ ഈ വര്‍ഷത്തെ ആദ്യ യോഗത്തില്‍ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സാമ്പത്തികകാര്യ മന്ത്രാലയം, രാജ്യത്തെ പ്രധാന വ്യാപാര ശൃംഖലകള്‍, തുറമുഖങ്ങള്‍, അതിര്‍ത്തി പ്രവേശന കവാടങ്ങള്‍, ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി, എമിറേറ്റുകളിലെ സാമ്പത്തിക വികസന വകുപ്പുകള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് ഈ സംവിധാനം.
ജനങ്ങള്‍ ഏറ്റവും കൂടുതലായി വാങ്ങുന്ന ഇനങ്ങളെന്ന നിലയിലാണ് അരി ഉള്‍പ്പെടെയുള്ളവ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ലുലു ഹൈപര്‍ മാര്‍ക്കറ്റ്, കാരിഫോര്‍, സ്പിന്നീസ് എന്നിവക്ക് പുറമെ വിവിധ കോ-ഓപറേറ്റീവ് സൊസൈറ്റി ശാഖകളും ഇതില്‍ പങ്കാളികളാണ്. ഈ സ്ഥാപനങ്ങളിലെ സാധനങ്ങളുടെ വില നിലവാരം മന്ത്രാലയത്തിന് കീഴിലെ ഓണ്‍ലൈനിലൂടെ ലഭ്യമാകും. ഈയിടെ ഏതാനും ഇനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് 200 ഇനങ്ങളായി വര്‍ധിപ്പിച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായത്. താമസിയാതെ സാധനങ്ങളും സ്ഥാപനങ്ങളും വര്‍ധിപ്പിക്കും. 400 ഇനങ്ങളെങ്കിലും എല്ലാ ദിവസവും നിരീക്ഷിക്കാനാണ് പദ്ധതി.
സംവിധാനം പൂര്‍ണസജ്ജമാകുന്നതോടെ ജനങ്ങള്‍ക്ക് വില നിലവാരം അറിയാന്‍ വ്യാപാര സ്ഥാപനത്തില്‍ പോകേണ്ടിവരില്ല. മന്ത്രാലയ വെബ്സൈറ്റിലൂടെ പ്രധാനപ്പെട്ട മിക്ക സാധനങ്ങളുടെയും വില അറിയാം. താരതമ്യത്തിലൂടെ വില കുറഞ്ഞ സ്ഥാപനത്തില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങാം. രണ്ടാം ഘട്ടത്തിലാണ് ഈ സൗകര്യം ലഭ്യമാകുക.
ബാര്‍കോഡിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈനില്‍ വില ചേര്‍ക്കുക. വിലയിലെ മാറ്റത്തിനനുസരിച്ച് ഓണ്‍ലൈന്‍ ചാര്‍ട്ടില്‍ മാറ്റം വരും. അതുകൊണ്ടുതന്നെ ഏറ്റവും പുതിയ വില നിലവാരമാണ് ലഭ്യമാവുക. ദിവസവും 200 ഇനങ്ങളുടെ വിലയെങ്കിലും നവീകരിക്കും. ആഗോള തലത്തിലെ വില നിലവാരവും യു.എ.ഇയിലെ മൊത്ത നിലവാരവും ഓരോ ആഴ്ചയും ലഭ്യമാക്കും. കസ്റ്റംസ് വിഭാഗത്തില്‍ നിന്ന് ലഭിക്കുന്ന ഇറക്കുമതി ബില്ലിന്റെ അടിസ്ഥാനത്തിലാണ് മൊത്ത നിലവാരം കണ്ടുപിടിക്കുക. മാത്രമല്ല, ഇറക്കുമതിയുടെ അളവ്, പ്രാദേശിക ഉല്‍പാദന തോത് തുടങ്ങിയ കാര്യങ്ങളും ഓണ്‍ലൈനില്‍ രേഖപ്പെടുത്തും.
സംവിധാനത്തിന്റെ പ്രധാന നേട്ടം, വ്യാപാരികള്‍ അമിത വില ഈടാക്കുന്നത് തടയാനും വില നിലവാരം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാനും മന്ത്രാലയത്തിന് സാധിക്കുമെന്നതാണ്. വിപണിയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ചും മന്ത്രാലയത്തിന് കൃത്യമായ വിവരം ലഭിക്കും. ഏതെങ്കിലും സാധനത്തിന് ക്ഷാമം നേരിടുന്നുണ്ടെങ്കില്‍ ഇക്കാര്യം ഉടന്‍ മനസ്സിലാകുന്നതിനാല്‍ പരിഹാര നടപടിയുണ്ടാകും. ആഗോള വില നിലവാരം അറിയാന്‍ ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനുമായി ഈ സംവിധാനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!