തിരുവനന്തപുരം: എല്‍.ഡി ക്ളര്‍ക്ക് നിയമനത്തിനുള്ള 14 ജില്ലകളിലെയും സാധ്യതാ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പി.എസ്.സി വെബ്സൈറ്റിലും മാര്‍ച്ച് 15ലെ പി.എസ്.സി ബുള്ളറ്റിനിലും പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 31നകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിന് മുമ്പ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കും. ആദ്യമായാണ് എല്ലാ ജില്ലകളിലെയും ഷോര്‍ട്ട്ലിസ്റ്റുകള്‍ ഒരുമിച്ച് പുറത്തിറക്കുന്നത്. മാര്‍ച്ച് 16മുതല്‍ 22വരെയാണ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍.
കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതിയ തിരുവനന്തപുരം ജില്ലയില്‍ 58 ആണ് കട്ട് ഓഫ് മാര്‍ക്ക്. ഇതിന് മുകളില്‍ ലഭിച്ചവരെല്ലാം മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. കൊല്ലത്ത് 63മാര്‍ക്കും പത്തനംതിട്ടയില്‍ 46ഉം കാസര്‍കോട്ട് 47മാണ് കട്ട് ഓഫ് മാര്‍ക്ക്.
വെരിഫിക്കേഷന് ആവശ്യമായ രേഖകള്‍ സഹിതമാണ് ഉദ്യോഗാര്‍ഥികള്‍ എത്തേണ്ടത്. അടുത്ത കാലത്ത് എടുത്ത ഫോട്ടോയാണ് ഹാജരാക്കേണ്ടത്. പ്രായവും ജനനത്തീയതിയും തെളിയിക്കാന്‍ എസ്.എസ്.എല്‍.സി ബുക്കോ സമാന രേഖയോ ഹാജരാക്കണം. രേഖയുടെ അസ്സലും കോപ്പിയും വേണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കാനും എസ്.എസ്.എല്‍.സി ബുക്ക് ഹാജരാക്കണം. പിന്നാക്ക വിഭാഗങ്ങള്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും അറ്റസ്റ്റ് ചെയ്ത കോപ്പിയും കൊണ്ടുവരണം. പട്ടിക വിഭാഗങ്ങള്‍ തഹസില്‍ദാര്‍ നല്‍കുന്ന ജാതി തെളിയിക്കാനുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഒറിജിനലും അറ്റസ്റ്റ് ചെയ്ത രണ്ട് കോപ്പിയും ഹാജരാക്കണം. എക്സ് സര്‍വീസുകാര്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ പേയ്മെന്‍റ് ഓര്‍ഡര്‍ എന്നിവയുടെ ഒറിജിനലും അറ്റസ്റ്റ് ചെയ്ത കോപ്പിയും ഹാജരാക്കണം. തിരിച്ചറിയല്‍ കാര്‍ഡും വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കണം. പി.എസ്.സി അംഗീകരിക്കുന്ന തിരിച്ചറിയല്‍ രേഖകളുടെ വിവരം വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ഇലക്ഷന്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ഫോട്ടോപതിച്ച ദേശസാത്കൃത ബാങ്കുകളുടെ പാസ് ബുക്ക്, സര്‍ക്കാര്‍ ജീവനകാരുടെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, സാമൂഹിക ക്ഷേമ വകുപ്പ് നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, മോട്ടോര്‍ വാഹന വകുപ്പിന്‍െറ കണ്ടക്ടര്‍ ലൈസന്‍സ്, സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്നിവ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവയും രേഖയായി അംഗീകരിക്കും. ലിസ്ടുകള്‍ക്കായി താഴെ പറയുന്ന അതാത് ലിങ്കില്‍ ക്ലിക്ക് ചെയ്തു പോയി നോക്കാവുന്നതാണ്.
• | Thiruvananthapuram |
• | Kollam |
• | Pathanamthitta |
• | Alappuzha |
• | Kottayam |
• | Idukki |
• | Ernakulam |
• | Thrissur |
• | Palakkad |
• | Malappuram |
• | Kozhikode |
• | Wayanad |
• | Kannur |
• | Kasaragod |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!