അബൂദബി: കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഇനി ഹെല്‍ത്ത് അതോറിറ്റി കസ്റ്റമര്‍ കേന്ദ്രങ്ങളില്‍ പോകേണ്ട. പകരം, ഇലക്ട്രോണിക് സംവിധാനത്തിലൂടെ പൊതുആശുപത്രികളില്‍നിന്നും തമ സര്‍വീസ് കേന്ദ്രങ്ങളില്‍നിന്നും തല്‍സമയം ലഭിക്കും. അബൂദബി, അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളില്‍ പുതിയ സംവിധാനം നടപ്പാക്കി. പശ്ചിമ മേഖലയിലുള്ളവര്‍ക്കാണ് തമ സര്‍വീസ് സെന്‍ററുകളുടെ സേവനം.
പുതിയ സംവിധാനത്തിന്‍െറ ഭാഗമായി എല്ലാ പബ്ളിക് ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളെയും തമ സര്‍വീസ് കേന്ദ്രങ്ങളെയും ഹെല്‍ത്ത് അതോറിറ്റിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കുഞ്ഞിന്‍െറ ജനന ശേഷം ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ ഉടന്‍ ബന്ധപ്പെട്ട പൊതുആശുപത്രിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അബൂദബിയിലെ കോര്‍ണിഷ് ആശുപത്രി, അല്‍ റഹ്ബ ആശുപത്രി, അല്‍ മഫ്റഖ് ആശുപത്രി, അല്‍ഐനിലെ തവാം ആശുപത്രി എന്നിവക്ക് പുറമെ പശ്ചിമ മേഖലയിലെ എല്ലാ തമ സര്‍വീസ് കേന്ദ്രങ്ങളിലുമാണ് പുതിയ സംവിധാനം. പശ്ചിമ മേഖലയിലെ സില, ഗയാതി, ലിവ, അല്‍ മര്‍ഫഅ്, മദീന സായിദ്, ഡെല്‍മ എന്നീ പ്രദേശങ്ങളില്‍ സൗകര്യം ലഭ്യമാണ്.
വിദേശികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ആശുപത്രിയില്‍ നിന്നുള്ള ഒറിജിനല്‍ ബര്‍ത്ത് നോട്ടിഫിക്കേഷന്‍, രക്ഷിതാക്കളുടെ പാസ്പോര്‍ട്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. ഈ രേഖകള്‍ ആശുപത്രിയില്‍ സ്കാന്‍ ചെയ്ത് അപേക്ഷക്കൊപ്പം ഹെല്‍ത്ത് അതോറിറ്റിയിലേക്ക് അയക്കും. അതോറിറ്റിയിലെ നോട്ടിഫിക്കേഷന്‍ വിഭാഗം ഇത് പരിശോധിച്ച്, രേഖകള്‍ തൃപ്തികരമാണെങ്കില്‍ ഉടന്‍ ബന്ധപ്പെട്ട ആശുപത്രിയിലേക്കോ തമ സര്‍വീസ് സെന്‍ററിലേക്കോ അയക്കും. ഒരാള്‍ക്ക് ആവശ്യമുള്ളത്രയും സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന് 50 ദിര്‍ഹം വീതം ഫീസ് നല്‍കണം.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!പുതിയ സംവിധാനത്തിന്‍െറ ഭാഗമായി എല്ലാ പബ്ളിക് ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളെയും തമ സര്‍വീസ് കേന്ദ്രങ്ങളെയും ഹെല്‍ത്ത് അതോറിറ്റിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കുഞ്ഞിന്‍െറ ജനന ശേഷം ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ ഉടന്‍ ബന്ധപ്പെട്ട പൊതുആശുപത്രിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അബൂദബിയിലെ കോര്‍ണിഷ് ആശുപത്രി, അല്‍ റഹ്ബ ആശുപത്രി, അല്‍ മഫ്റഖ് ആശുപത്രി, അല്‍ഐനിലെ തവാം ആശുപത്രി എന്നിവക്ക് പുറമെ പശ്ചിമ മേഖലയിലെ എല്ലാ തമ സര്‍വീസ് കേന്ദ്രങ്ങളിലുമാണ് പുതിയ സംവിധാനം. പശ്ചിമ മേഖലയിലെ സില, ഗയാതി, ലിവ, അല്‍ മര്‍ഫഅ്, മദീന സായിദ്, ഡെല്‍മ എന്നീ പ്രദേശങ്ങളില്‍ സൗകര്യം ലഭ്യമാണ്.
വിദേശികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ആശുപത്രിയില്‍ നിന്നുള്ള ഒറിജിനല്‍ ബര്‍ത്ത് നോട്ടിഫിക്കേഷന്‍, രക്ഷിതാക്കളുടെ പാസ്പോര്‍ട്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. ഈ രേഖകള്‍ ആശുപത്രിയില്‍ സ്കാന്‍ ചെയ്ത് അപേക്ഷക്കൊപ്പം ഹെല്‍ത്ത് അതോറിറ്റിയിലേക്ക് അയക്കും. അതോറിറ്റിയിലെ നോട്ടിഫിക്കേഷന്‍ വിഭാഗം ഇത് പരിശോധിച്ച്, രേഖകള്‍ തൃപ്തികരമാണെങ്കില്‍ ഉടന്‍ ബന്ധപ്പെട്ട ആശുപത്രിയിലേക്കോ തമ സര്‍വീസ് സെന്‍ററിലേക്കോ അയക്കും. ഒരാള്‍ക്ക് ആവശ്യമുള്ളത്രയും സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന് 50 ദിര്‍ഹം വീതം ഫീസ് നല്‍കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!