കൊച്ചിയില്‍നിന്ന് 180 രാജ്യാന്തര സര്‍വീസുകള്‍, ആഭ്യന്തര സര്‍വീസുകള്‍ 235. നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. ഈ മാസം 25 മുതലാണ് പുതിയ സമയക്രമം നിലവില്‍ വരുന്നത്. ഇതനുസരിച്ച് രാജ്യാന്തര സര്‍വീസുകള്‍ ആഴ്ചയില്‍ 180 ആയും ആഭ്യന്തര സര്‍വീസുകള്‍ 235 ആയും ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍നിന്ന് ദല്‍ഹി, ബംഗളൂരു, മുംബൈ, ചെന്നൈ,അഗത്തി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വിമാന സര്‍വീസുകളുണ്ട്. ബിസിനസുകാരുടെ സൗകര്യാര്‍ഥം ദല്‍ഹി,മുംബൈ,ബംഗളൂരു, ഹൈദരാബാദ്,ചെന്നൈ എന്നിവിടങ്ങളിലേക്ക് അതിരാവിലെയും പ്രത്യേക സര്‍വീസുണ്ട്. രാജ്യാന്തര തലത്തില്‍ റിയാദ്, മസ്കത്ത്, ഷാര്‍ജ, ദുബൈ, അബൂദബി, ദോഹ, കുവൈത്ത്, ജിദ്ദ, ദമാം, സലാല, കൊളംബോ, ക്വാലാലംപുര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. കുവൈത്ത് എയര്‍ വേസ്,ഖത്തര്‍ എയര്‍വേസ്,എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ വിമാന കമ്പനികള്‍ക്ക് യു.എസിലേക്കും യൂറോപ്പിലേക്കും കണക്ഷന്‍ വിമാനങ്ങളുണ്ട്. ഇതു കൂടാതെ കൊളംബോ ക്വാലാലംപുര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ന്യൂസിലന്‍ഡിലേക്കും ആസ്ട്രേലിയയിലേക്കും കണക്ഷന്‍ വിമാനങ്ങളുമുണ്ട്.
ആഴ്ചയില്‍ മൂന്ന് വീതം ജെറ്റ് എയര്‍വേയ്സിന്‍െറ ബഹ്റൈന്‍-കൊച്ചി-ബഹ്റൈന്‍, മൂന്നു വീതം എയര്‍ ഇന്ത്യയുടെ മസ്കത്ത്-കൊച്ചി-മസ്കത്ത്, പ്രതിദിനം ടൈഗര്‍ എയര്‍വേസിന്‍െറ സിംഗപ്പൂര്‍-കൊച്ചി-സിംഗപ്പൂര്‍, പ്രതിദിനം സ്പൈസ് ജെറ്റിന്‍െറ ഹൈദരാബാദ്-കൊച്ചി-തിരുവനന്തപുരം, പ്രതിദിനം സ്പൈസ് ജെറ്റിന്‍െറ തിരുവനന്തപുരം-കൊച്ചി-ഹൈദരാബാദ് എന്നിവയാണ് പുതിയ സര്‍വീസുകള്‍.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!ആഴ്ചയില്‍ മൂന്ന് വീതം ജെറ്റ് എയര്‍വേയ്സിന്‍െറ ബഹ്റൈന്‍-കൊച്ചി-ബഹ്റൈന്‍, മൂന്നു വീതം എയര്‍ ഇന്ത്യയുടെ മസ്കത്ത്-കൊച്ചി-മസ്കത്ത്, പ്രതിദിനം ടൈഗര്‍ എയര്‍വേസിന്‍െറ സിംഗപ്പൂര്‍-കൊച്ചി-സിംഗപ്പൂര്‍, പ്രതിദിനം സ്പൈസ് ജെറ്റിന്‍െറ ഹൈദരാബാദ്-കൊച്ചി-തിരുവനന്തപുരം, പ്രതിദിനം സ്പൈസ് ജെറ്റിന്‍െറ തിരുവനന്തപുരം-കൊച്ചി-ഹൈദരാബാദ് എന്നിവയാണ് പുതിയ സര്‍വീസുകള്‍.
Try to publish complete schedule here. It will be helpful to Gulf Malayalees.
മറുപടിഇല്ലാതാക്കൂ