ദമ്മാം: എയര്‍ ഇന്ത്യയുടെ ജനപ്രിയ ബജറ്റ് എയര്‍ലൈന്‍ സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ് സൗദിയിലേക്കും. ഈ മാസം 25 മുതല്‍ ദമ്മാമില്‍ നിന്നാണ് കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസുകള്‍ ആരംഭിക്കന്നതോടെ യാത്രക്കാര്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ ഗുണകരമായ സേവനങ്ങള്‍ ലഭ്യമാകുമെന്ന് എയര്‍ ഇന്ത്യാ കിഴക്കന്‍ പ്രവിശ്യാ മാനേജര്‍ വിനോദ് കുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ബുധന്‍, വെള്ളി ദിവസങ്ങളില്‍ ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്കും, തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കും ആയിരിക്കും സര്‍വീസുകള്‍.
മുംബൈ, ഹൈദരാബാദ് സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിന് പുറമെയാണ് എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. എക്സ്പ്രസിലേക്ക് മാറുന്നതോടെ എയര്‍ ഇന്ത്യയുടെ നേരത്തെയുള്ള സമയത്തിലും മാറ്റം വന്നിട്ടുണ്ട്. രാത്രി 8.30ന് ദമ്മാമില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.10ന് നാട്ടില്‍ എത്തും. എറ്റവും പുതിയ ബോയിങ് 737-800 സീരിസിലുള്ള വിമാനങ്ങളാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് നടത്തുക. ഇവിടെ നിന്ന് നാട്ടിലേക്കുള്ള യാത്രക്കാര്‍ക്ക് 30 കി.ഗ്രാം ബാഗേജും നാട്ടില്‍ നിന്ന് ഇവിടേക്ക് 20 കിലോ ബാഗേജും ഏഴു കിലോ ഹാന്‍റ് ബാഗേജുമാണ് യാത്രക്കാര്‍ക്ക് അനുവദിക്കുക. അധിക ബാഗേജിന് 30 റിയാല്‍ വീതമാണ് ഈടാക്കുക. മറ്റ് ബജറ്റ് എയര്‍ലൈനുകളില്‍ നിന്ന് വ്യത്യസ്തമായി എയര്‍ ഇന്ത്യാ എക്സ്പ്രസ് യാത്രക്കാര്‍ക്ക് ചായയും വെള്ളവും സ്നാക്സും വിതരണം ചെയ്യും. മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!